കൊല്ലത്ത് സീറ്റ് നല്‍കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല: ബിന്ദുകൃഷ്ണ

0
66

കൊല്ലത്ത് സീറ്റ് നൽകിയില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ബിന്ദുകൃഷ്ണ. കേരളത്തിൽ സ്ഥാനാർഥി പ്രഖ്യാപനം തർക്കങ്ങളിൽ കുടുങ്ങുന്ന പശ്ചാത്തലത്തിത്തിലാണ് ബിന്ദു കൃഷ്‌ണയുടെ പരാമർശം. തൃപ്പുണ്ണിത്തുറയിൽ കെ ബാബുവിനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ടും കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറികൾ നടക്കുകയാണ്.

പാലക്കാട്‌ എ വി ഗോപിനാഥും തുറന്ന പോര്‌ പ്രഖ്യാപിച്ചു. പാർട്ടി വിട്ട പി സി ചാക്കോയ്‌ക്ക്‌ പിന്തുണയുമായി പി ജെ കുര്യൻ രംഗത്തെത്തിയതും നേതൃത്വത്തെ ഞെട്ടിച്ചു. തൃപ്പൂണിത്തുറയിൽ കെ ബാബുവിനെ സ്ഥാനാർഥിയാക്കിയാൽ എതിർക്കുമെന്ന്‌ പള്ളുരുത്തി മേഖലയിൽ പോസ്‌റ്റർ. കോൺഗ്രസ്‌ വഞ്ചിച്ചെന്ന്‌ ആർഎസ്‌പി സെക്രട്ടറി എ എ അസീസ്‌ തുറന്നടിച്ചതോടെ യുഡിഎഫിലേക്കും കലാപം പടരുകയാണ്‌.