മഞ്ചേശ്വരത്ത് വി വി രമേശൻ എൽ ഡി എഫ് സ്ഥാനാർത്ഥി, പര്യടനത്തിന് ആവേശ തുടക്കം

0
72

കാഞ്ഞങ്ങാട് മുൻ മുൻസിപ്പൽ ചെയർമാനും, സി പി ഐ എം കാസർഗോഡ് ജില്ലാകമ്മിറ്റി അംഗവും ഡി വൈ എഫ് ഐ സംസ്ഥാനകമ്മിറ്റി മുൻ ട്രഷററുമായിരുന്ന വി വി രമേശൻ മഞ്ചേശ്വരത്ത് സി പി ഐ എം സ്ഥാനാർത്ഥി. മഞ്ചേശ്വരത്ത് ഇക്കുറി ചെങ്കൊടി പാറിക്കാൻ എൽ ഡി എഫ് കരുത്തനായ ജനകീയ സ്ഥാനാർത്ഥിയെയാണ് രംഗത്തിറക്കിയിരിക്കുന്നത്. വി വി രമേശൻ സ്ഥാനാർത്ഥിയായതോടെ മഞ്ചേശ്വരത്തെ ജനങ്ങളും പ്രതീക്ഷയിലാണ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വോട്ടർമാരെ നേരിട്ട് കാണാനെത്തിയ സ്ഥാനാർത്ഥിക്ക് ആവേശോജ്വല സ്വീകരണമാണ് ലഭിച്ചത്. ഇത്തവണ മഞ്ചേശ്വരം ഇടതിനൊപ്പം നിൽക്കുമെന്ന് നിസ്സംശയം എൽ ഡി എഫ് നേതാക്കൾ വ്യക്തമാക്കുന്നു.

കാഞ്ഞങ്ങാട് മുൻസിപ്പൽ ചെയർമാൻ ആയിരിക്കെ നടത്തിയ അഭൂതപൂർവമായ വളർച്ചയ്ക്ക് ജനം സാക്ഷ്യം വഹിച്ചത്. വികസനത്തിന്റെ ആ കാലം, മഞ്ചേശ്വരത്തേക്കെത്തുമെന്ന് വോട്ടർമാർ കണക്കു കൂട്ടിക്കഴിഞ്ഞു. ആ പ്രവർത്തന മികവാണ് സ്ഥാനാര്ഥിത്വത്തിലേക്ക് വി വി രമേശനെ തെരഞ്ഞെടുക്കാൻ സി പി ഐ എമ്മിനെ നയിച്ചത്. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം ഏറ്റവും ഭംഗിയോടെ നടപ്പാക്കാൻ കഴിയും എന്ന ആത്മവിശ്വാസത്തിലാണ് വി വി രമേശനും, എൽ ഡി എഫും