‘അഴിമതിയുടെ സര്‍വജ്ഞപീഠം’ ശിവകുമാറിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റർ

0
92

കോൺഗ്രസിലെ പോസ്റ്റർ യുദ്ധം തുടരുന്നു.തിരുവനന്തപുരത്ത് വി എസ് ശിവകുമാർ എംഎൽഎക്കെതിരെ പോസ്റ്റർ. കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ നിന്ന് അഴിമതിക്കാരെ ഒഴിവാക്കി അഗ്നിശുദ്ധി വരുത്തണം.

അഴിമതിയുടെ സര്‍വജ്ഞപീഠം കയറിയ വി എസ് ശിവകുമാറിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കുക എന്നും പോസ്റ്ററിലുണ്ട്.

തിരുവനന്തപുരം സെന്‍ട്രലിൽ ശിവകുമാർ വേണ്ടെന്നും ഇളമുറക്കാര്‍ വരട്ടെയെന്നും പോസ്റ്ററില്‍ പറയുന്നു. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.