എൽഡിഎഫ് ശരിയാക്കിയ ഉമ്മൻചാണ്ടിയുടെ കലാലയത്തിന് മുന്നിൽ നിന്ന് ജയ്ക്കിന്റെ തുടക്കം

0
66

എൽഡിഎഫ് ശരിയാക്കിയ പുതുപ്പള്ളി കവലയിലെ സർക്കാർ‌ ഹയർ സെക്കൻഡറി സ്കൂളിനു മുന്നിൽ നിന്ന് തന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് എൽഡിഎഫ് പുതുപള്ള സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ്. നിരവധി ബഹുമുഖ പ്രതിഭകളെ വാർ‌ത്തെടുത്ത ഈ വിദ്യാലയത്തിൽ നിന്ന്. കേരളത്തിന്റെ മുൻ മുഖ്യമന്ത്രി അടക്കമുള്ളവർ വിദ്യാഭ്യാസം നേടിയ പുതുപ്പള്ളി കവലയിലെ സർക്കാർ‌ ഹയർ സെക്കൻഡറി സ്കൂൾ. ഇടിഞ്ഞു വീഴാറായ ഒറ്റനില മന്ദിരത്തിൽ നിന്നും മൂന്ന് നില വലിപ്പമുള്ള അന്താരാഷ്ട്ര നിലവാരത്തിലേക്കു ഈ സ്കൂൾ ശിരസ്സുയർത്തിയതിന്റെ അടയാളമാണ് പിന്നിൽ. ഇടതുപക്ഷ ഭരണകാലത്ത് കേരളത്തിലാകെ വന്ന മാറ്റത്തിന്റെ പരിച്ഛേദം. ‌കേരളത്തിൽ അസാധാരണ മുന്നേറ്റം സൃഷ്ടിച്ച പിണറായി വിജയൻ സർക്കാർ ഭരണത്തുടർച്ചയ്ക്ക് തയാറെടുക്കുമ്പോൾ കേരളത്തിനൊപ്പം പുതുപ്പള്ളിയും ഉണ്ടാകട്ടെയെന്ന് ജെയ്ക്ക് ഫെയ്സ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം

ആയിരം മൈൽ നീണ്ടു നിൽക്കുന്ന മഹായാത്രകൾ ആരംഭിക്കുന്നതു ചെറിയ കാലടികളിലൂടെയാണ്. നമ്മുടെ യാത്രയും ഇവിടെ തുടങ്ങുകയാണ്. നിരവധി ബഹുമുഖ പ്രതിഭകളെ വാർ‌ത്തെടുത്ത ഇൗ വിദ്യാലയത്തിൽ നിന്ന്. കേരളത്തിന്റെ മുൻ മുഖ്യമന്ത്രി അടക്കമുള്ളവർ വിദ്യാഭ്യാസം നേടിയ പുതുപ്പള്ളി കവലയിലെ സർക്കാർ‌ ഹയർ സെക്കൻഡറി സ്കൂൾ. ഇടിഞ്ഞു വീഴാറായ ഒറ്റനില മന്ദിരത്തിൽ നിന്നും മൂന്ന് നില വലിപ്പമുള്ള അന്താരാഷ്ട്ര നിലവാരത്തിലേക്കു ഈ സ്കൂൾ ശിരസ്സുയർത്തിയതിന്റെ അടയാളമാണ് പിന്നിൽ. ഇടതുപക്ഷ ഭരണകാലത്ത് കേരളത്തിലാകെ വന്ന മാറ്റത്തിന്റെ പരിച്ഛേദം. ‌കേരളത്തിൽ അസാധാരണ മുന്നേറ്റം സൃഷ്ടിച്ച പിണറായി വിജയൻ സർക്കാർ ഭരണത്തുടർച്ചയ്ക്ക് തയാറെടുക്കുമ്പോൾ കേരളത്തിനൊപ്പം പുതുപ്പള്ളിയും ഉണ്ടാകട്ടെ.