മാര്‍ച്ച് 26ന് ഭാരത ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍

0
81

കേന്ദ്ര സർക്കാരിന്റെ കാര്‍ഷിക നിമയങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന സമരം നാല് മാസം പൂര്‍ത്തിയാകുന്ന മാര്‍ച്ച് 26ന് രാജ്യവ്യാപകമായി ബന്ദ് നടത്താന്‍ കര്‍ഷക സംഘടനകള്‍. വിവിധ കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

മടങ്ങിപ്പോയ പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയിലെ സമരസ്ഥലങ്ങളിലേയ്ക്ക് മടങ്ങിവരുമെന്നും സംഘടനകള്‍ പറയുന്നു.

കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുംവരെ സമരം തുടരുമെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. 2020 ഡിസംബര്‍ എട്ടിന് കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമായ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.