കേന്ദ്ര പെന്‍ഷന്‍ 200 മുതല്‍ 500 വരെ, സംസ്ഥാനം നല്‍കുന്നത് 1600 രൂപ;കേന്ദ്രത്തെ വിമർശിച്ച് പാര്‍ലമെന്‍റ് സമിതി

0
51

കേരളം നല്‍കുന്ന 1600 രൂപ പെന്‍ഷന്‍ കേന്ദ്ര വിഹിതമാണെന്നും സംസ്ഥാന സര്‍ക്കാര്‍ വിഹിതം തുച്ഛമാണെന്നും ബിജെപി-കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ആക്ഷേപം ഉന്നയിക്കുന്നതിനിടെയാണ് പാര്‍ലമെന്‍റ് സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.കേന്ദ്ര സര്‍ക്കാറിന്‍റെ ജനക്ഷേമ പദ്ധതികളിലെ പൊള്ളത്തരവും അപര്യാപ്തതയും വ്യക്തമാക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടിയാണിത് .

കൊവിഡ് ഉള്‍പ്പെടെയുള്ള എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് കേരളം പ്രഖ്യാപിച്ച 1600 രൂപ പെന്‍ഷനും 86 ലക്ഷം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യ കിറ്റും ഏറെ ജന സ്വീകാര്യത നേടിയ പദ്ധതിയായിരുന്നു ഇതിന് പിന്നാലെയാണ് പദ്ധതി കേന്ദ്ര സര്‍ക്കാറിന്‍റേതാണെന്ന വാദവുമായി കോണ്‍ഗ്രസും-ബിജെപിയും രംഗത്തെത്തിയത്.

എന്നാല്‍ ഈ വാദങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. 200 മുതല്‍ 500 രൂപ വരെ മാത്രമാണ് കേന്ദ്രം നല്‍കുന്ന പെന്‍ഷന്‍ എന്നാണ് സമിതിയുടെ റിപ്പോര്‍ട്ട് എന്നാല്‍ സംസ്ഥാനം നല്‍കുന്നത് 1600 രൂപ പെന്‍ഷനാണ് ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി കേന്ദ്രം ആവിഷ്കരിച്ച പദ്ധതികള്‍ ലക്ഷ്യം നേടാന്‍ പര്യാപ്തമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

86 ലക്ഷം കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യകിറ്റ് ദുരിതകാലത്ത് ദാരിദ്യ നിര്‍മാര്‍ജനത്തിന്‍റെ മികച്ച പദ്ധതിയാണ്.