പാർട്ടി അവഗണിച്ചു , പിസി ചാക്കോ കോൺഗ്രസ് വിട്ടു

0
82

പിസി ചാക്കോ കോൺഗ്രസ് വിട്ടു. വാർത്താസമ്മേളനത്തിൽ പ്രഖ്യാപനം നടത്തി. പാർട്ടിയുമായുള അഭിപ്രായ വ്യത്യാസങ്ങളുമായ ബന്ധപ്പെട്ടാണ് രാജിവെയ്ക്കുന്നത്.രാജിക്കത്ത് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കൈമാറി.

കോൺഗ്രസ് എന്നൊരു പാർട്ടി കേരളത്തിലില്ല, എ കോൺഗ്രസും ഐ കോൺഗ്രസുമേയുള്ളൂ. ആ രണ്ട് പാർട്ടികളും തമ്മിലുള്ള സീറ്റ് വീതം വയ്പ്പാണ് നടക്കുന്നതെന്ന് പി സി ചാക്കോ ആരോപിക്കുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിന്നടക്കം തന്നെ ഒഴിവാക്കിയെന്നും ചാക്കോ വ്യക്തമാക്കി .ഡൽഹിയിൽ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പിസിചാക്കോയുടെ നിർണായക നീക്കം.