പിസി ചാക്കോ കോൺഗ്രസ് വിടുന്നു, പ്രഖ്യാപനം ഉടൻ

0
117

പിസി ചാക്കോ കോൺഗ്രസ് വിടുന്നു. ഡൽഹിയിൽ ഉടൻ സംഘടിപ്പിക്കുന്ന വാർത്താസമ്മേളനത്തിലായിരിക്കും ഈ പ്രഖ്യാപനം. പാർട്ടിയുമായുള അഭിപ്രായ വ്യത്യാസങ്ങളുമായ ബന്ധപ്പെട്ടാണ് അദ്ദേഹം രാജിക്കൊരുങ്ങുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിന്നടക്കം തന്നെ ഒഴിവാക്കിയെന്നും പാർട്ടി അവഗണിച്ചുവെന്നുമാണ് ചാക്കോയുടെ പരാതി.

ഡൽഹിയിൽ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പിസിചാക്കോയുടെ നിർണായക നീക്കം.