ഇടത് കണ്‍വെന്‍ഷനുകള്‍ക്ക് നാളെ തുടക്കം

0
67
Low key photography of grungy old Soviet Union flag. USSR, CCCP.

ഇടതുമുന്നണി മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് നാളെ തുടക്കം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു പിന്നാലെ തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയാണ് ഇടതു മുന്നണി. ഇന്ന് വട്ടിയൂര്‍ക്കാവ് മണ്ഡലം കണ്‍വെന്‍ഷന്‍ പേരൂര്‍ക്കട കൗസ്തുഭം ഓഡിറ്റോറിയത്തില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിനാണ് കണ്‍വെന്‍ഷന്‍. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് കണ്‍വെന്‍ഷന്‍ നടക്കുക. സ്ഥാനാര്‍ത്ഥി വി.കെ. പ്രശാന്തിന്റെ വിജയത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ച് ഇടതുമുന്നണിയുടെ പ്രമുഖ നേതാക്കള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

പാറശാല മണ്ഡലം കണ്‍വെന്‍ഷന്‍ വൈകിട്ട് നാലിന് ഗൗതം ഓഡിറ്റോറിയത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സ്ഥാനാര്‍ത്ഥി സി.കെ. ഹരീന്ദ്രനും ഇടതുമുന്നണി നേതാക്കളും പങ്കെടുക്കും. ചിറയിന്‍കീഴ് മണ്ഡലം കണ്‍വെന്‍ഷന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്യും. സ്ഥാനാര്‍ത്ഥി വി ശശിയും ഇടതു മുന്നണി നേതാക്കളും പങ്കെടുക്കും. വൈകിട്ട് മൂന്നിന് ഇമാബി ഓഡിറ്റോറിയത്തിലാണ് കണ്‍വെന്‍ഷന്‍. നാളെ നേമം, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, കാട്ടാക്കട മണ്ഡലം കണ്‍വെന്‍ഷനുകള്‍ നടക്കും.