പാലായിൽ ജോസ് കെ മാണി; കേരള കോൺ​ഗ്രസ് എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

0
50

കേരള കോൺ​ഗ്രസ് എം നിയസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാലായിൽ ജോസ് കെ മാണിയാണ് സ്ഥാനാർത്ഥി. ഇടുക്കിയിൽ റോഷി അഗസ്റ്റിൻ, പിറവത്ത് സിന്ധുമോൾ ജേക്കബും മത്സരിക്കും.

ചങ്ങാനാശേറിയിൽ ജോബ് മൈക്കിൾ, പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തിങ്കൽ, തൊടുപുഴയിൽ കെഎ ആന്റണി, കടുത്തുരുത്തിയിൽ സ്റ്റീഫൻ ജോർജ്, പെരുമ്പാവൂരിൽ ബാബു ജോസഫ്, റാന്നിയിൽ പ്രമോദ് നാരായണൻ, ചാലക്കുടിയിൽ ഡെന്നീസ് ആന്റണി, ഇരിക്കൂറിൽ സജി കുറ്റ്യാനിമറ്റം എന്നിവരാണ് സ്ഥാനാർത്ഥികൾ. ആകെ 12 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.

കുറ്റ്യാടി സീറ്റിലെ സ്ഥാനാർത്ഥിയെ സിപിഎമ്മുമായി കൂടിയാലോചിച്ച ശേഷം പിന്നീട് പ്രഖ്യാപിക്കാനാണ് തീരുമാനം.