നിയമസഭാ തെരഞ്ഞെടുപ്പ് : സിപിഐ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

0
82

നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഐ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 21 സീറ്റുകളിൽ ആണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. നാല് സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.

സീറ്റ് വിഭജനത്തിൽ പരാതിയില്ലെന്നും തൃപ്തിയുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. സിറ്റിംഗ് സീറ്റുകൾ കുറച്ചിട്ടില്ലെന്നും കാനം പറഞ്ഞു.

1.നെടുമങ്ങാട്- ജി ആർ അനിൽ
2.ചിറയിൻകീഴ് -വി ശശി
3.ചാത്തന്നൂർ- ജി എസ് ജയലാൽ
4. പുനലൂർ -പിഎസ് സുപാൽ
5. കരുനാഗപ്പള്ളി- ആർ രാമചന്ദ്രൻ
6. ചേർത്തല -പി പ്രസാദ്
7. വൈക്കം- സി.കെ ആശ
8.മൂവാറ്റുപുഴ -എൽദോ എബ്രഹാം
9. പീരുമേട് -വാഴൂർ സോമൻ
10. തൃശൂർ -പി ബാലചന്ദ്രൻ
11. ഒല്ലൂർ- കെ രാജൻ
12. കയ്പ്പമംഗലം- ഇ.ടി. ടൈസൺ
13. കൊടുങ്ങല്ലൂർ- വി ആർ സുനിൽകുമാർ
14. പട്ടാമ്പി- മുഹമ്മദ് മുഹ്സിൻ
15. മണ്ണാർക്കാട് -സുരേഷ് രാജ്
16. മഞ്ചേരി -അബ്ദുൾ നാസർ
17. തിരൂരങ്ങാടി- അജിത്ത് കോളോടി
18. ഏറനാട്- കെ ടി അബ്ദുൽ റഹ്മാൻ
19. നാദാപുരം- ഇ കെ വിജയൻ
20. കാഞ്ഞങ്ങാട് -ഇ ചന്ദ്രശേഖരൻ
21. അടൂർ- ചിറ്റയം ഗോപകുമാർ