കൊൽക്കത്തയിൽ റെയിൽവേ കെട്ടിടത്തിൽ തീപിടിത്തം; ഒരു പോലീസുക്കാരനടക്കം 9 പേർ മരിച്ചു

0
86

കൊൽക്കത്തയിലെ റെയിൽവേ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒമ്പതുമരണം. നാലു ഫയർ ഫോഴ്​സ്​ ഉദ്യോഗസ്​ഥർ, ഒരു പൊലീസുകാരൻ, റെയിൽവേ ഓഫിസർ, സുരക്ഷ ജീവനക്കാരൻ എന്നിവരാണ്​ മരിച്ചത്​.

ഞായറാഴ്ച വൈകി​ട്ട്​ ആറോടെയാണ്​ അപകടം. ​റെയിൽവേ ​ടിക്കറ്റിങ്​ ഓഫിസിലാണ്​ തീപിടിത്തമുണ്ടായത്​​.

12ാം നിലയുടെ ലിഫ്​റ്റിൽനിന്നാണ്​ അഞ്ചു മൃതദേഹങ്ങൾ കണ്ടെടുത്തത്​. ലിഫ്​റ്റിനുള്ളിൽ കത്തികരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ. 25ഓളം ഫയർ എഞ്ചിനുകളാണ്​ രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകിയത്​.

റെയിൽവേ മന്ത്രി പീയുഷ്​ ഗോയൽ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന്​ ഉത്തരവിടുകയും ചെയ്​തു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രാത്രി 11 മണിയോടെ സ്​ഥലം സന്ദർശിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക്​ 10ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്​തു.