ജെഡിഎസ് സ്ഥാനാർഥി പട്ടികയായി; തിരുവല്ലയിൽ മാത്യു ടി തോമസ്, ചിറ്റൂരിൽ കെ.കൃഷ്ണൻകുട്ടി

0
83

നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ജെഡിഎസ്. ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയാണ് നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

തിരുവല്ലയിൽ മാത്യു ടി തോമസ് വീണ്ടും എൽഡിഎഫ് സ്ഥാനാർത്ഥിയാകും. ചിറ്റൂരിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി വീണ്ടും മത്സരിക്കും.കോവളത്ത് നീലലോഹിതദാസ് നാടാരും അങ്കമാലിയിൽ ജോസ് തെറ്റയിലുമാണ് മത്സരിക്കുന്നത്.