കസ്റ്റംസ് കമ്മീഷണര്‍ക്ക് എജിയുടെ നോട്ടീസ്

0
87

ർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി പുറത്ത് വിട്ട കസ്റ്റംസ് കമ്മീഷ്‌ണർ സുമിത് കുമാറിന് അഡ്വക്കറ്റ് ജനറലിന്റെ നോട്ടീസ്. ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുന്നതിന് അനുമതി നൽകുന്ന കാര്യത്തിൽ വിശദീകരണം തേടിയാണ് അഡ്വക്കറ്റ് ജനറൽ സി പി സുധാകര പ്രസാദ് കസ്റ്റംസ് കമ്മീഷണർക്ക് നോട്ടീസയച്ചത്.

ഈ മാസം 16 ന് നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാവണം. സുമിത്കുമാറിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അനുമതി തേടി ബാംബു കോർപറേഷൻ ചെയർമാനായ കെ ജെ ജേക്കബ് സമർപ്പിച്ച പരാതിയിലാണ് എ ജിയുടെ നടപടി. പരാതിയിൽ അടുത്ത ചൊവ്വാഴ്‌ച‌ തെളിവെടുക്കും.

പ്രതികൾ മജിസ്ടേറ്റിനു നൽകുന്ന രഹസൃ മൊഴിയുടെ പകർപ്പ് അന്വേഷണ ഉദ്യോഗസ്ഥനു മാത്രമേ നൽകാവു എന്നാണ് നിയമത്തിലെ വ്യവസ്ഥ. കേസന്വേഷണ ആവശ്യത്തിന് മാത്രമേ ഇത് ഉപയോഗിക്കാനാവു. ഏതെങ്കിലും വ്യക്തികൾക്കോ, പൊതു ഇടത്തിലോ ഉത്തമ വിശ്വാസത്തോടെ നൽകിയ മൊഴി വെളിപ്പെടുത്താൻ പാടില്ലന്നല്ലന്നാണ് നിയമം അനുശാസിക്കുന്നത്.

എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥൻ അല്ലാത്ത കമ്മീഷണർ കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിക്കുകയും കോടതിയിൽ സമർപ്പിക്കും മുൻപ്പ് മാധ്യമങ്ങൾക്ക് നൽകുകയും ചെയ്തത് നിയമ വിരുദ്ധമായ നടപടിയാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ കക്ഷിയല്ലാത്ത കമ്മിഷണർ സത്യവാങ്ങ്മൂലം സമർപ്പിച്ചതും വെളിപ്പെടുത്തിയതും കോടതി നടപടികളിലുള്ള കൈകടത്തലും പൊതു സമൂഹത്തിൽ കോടതിയുടെ അന്തസ് ഇടിച്ചുതാഴ്‌തുന്നതും ക്രിമിനൽ കോടതിയലക്ഷ്യവുമാണന്നും ഹർജിയിൽ പറയുന്നു.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ എൻഫോഴ്മെന്റ് ഉദ്യോഗസ്ഥർ നിർബന്ധിച്ചതായി സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം നേരത്തെ പുറത്തു വന്നിരുന്നു. കസ്റ്റഡിയിലിരുന്ന സ്വപ്നയെക്കൊണ്ട് രഹസ്യമൊഴി നിർബന്ധിച്ച് നൽകിച്ചതാണന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മുഖ്യമന്ത്രിയടക്കമുള്ള രാഷ്ട്രീയ നേതാക്കൾക്കെതിരെ പരാമർശങ്ങളുള്ള മൊഴി കമ്മീഷണർ പുറത്ത് വിട്ടത് രാഷ്ടീയ മേലാളൻമാർക്ക് വേണ്ടിയാണന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേന്ദ്രസർക്കാരിനു വേണ്ടി രാഷട്രീയ നീക്കങ്ങളാണ് ഉദ്യോഗസ്ഥൻ നടത്തുന്നതെന്നും കോടതി നടപടികളെ ഇതിന് കരുവാക്കിയത് രാഹസ്യമൊഴിയുമായി യാതൊരു ബന്ധവുമില്ലാത്ത കേസിലായതിനാൽ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അനുമതി നൽകണമെന്നാണ് ആവശ്യം.