തുടർഭരണം ഉറപ്പെന്ന് ടൈംസ് നൗ സർവേ,മുഖ്യമന്ത്രി പിണറായി തന്നെ

0
80

കേരളത്തിൽ എൽ ഡി എഫിന് തുടർഭരണം ഉറപ്പെന്ന് ടൈം നൗ സർവ്വേ. 78 മുതൽ 82 വരെ സീറ്റ് ലഭിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. 75 ശതമാനം ആളുകൾ ഭരണത്തിൽ തൃപ്തരാണെന്ന് വോട്ട് ചെയ്ത സർവ്വേയിൽ മുഖ്യമന്ത്രിയായി പിണറായി വിജയൻ തുടരണമെന്നും വ്യക്തമാക്കുന്നു. യു.ഡി.എഫിന് 50 മുതൽ 62വരെ സീറ്റ്.ബി ജെ പി ക്ക് O- 2 വരെ സീറ്റ് എന്നിങ്ങനെയാണ് പ്രവചനം.

പ്രതിപക്ഷ നേതാവിനേക്കാൾ ജനപിന്തുണ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചേർക്കാണ് എന്നതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിന് മുന്നേയുള്ള ദേശിയ മാധ്യമത്തിന്റെ സർവ്വേ ഫലം കേരളത്തിൽ നടന്നിട്ടുള്ള മറ്റു സർവ്വേ ഫലങ്ങളുടേതിന് സമാനമായ പ്രവചനമാണ് നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്. സർവേയിൽ പങ്കെടുത്ത 70 ശതമാനത്തിലധികം പേരും മുഖ്യമന്ത്രിയുടെ പ്രവർത്തനത്തിൽ തൃപ്തരാണ്. വികസനം ജനക്ഷേമം എന്നീ വിഷയങ്ങൾ മുൻനിർത്തിയാണ് ജനങ്ങളുടെ വിലയിരുത്തൽ. പ്രതിപക്ഷത്തെ ഒരാളുപോലും ഭരണപക്ഷത്തെ നേതാക്കൾക്ക് ഒപ്പം എത്താനോ ജനപിന്തുണയിൽ മറികടക്കാനോ കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.

നേരത്തെ കേരളത്തിലെ മാധ്യമങ്ങൾ നടത്തിയ സർവേകളും എൽ ഡി എഫിന് തുടർഭരണം ഉറപ്പിച്ചിരുന്നു. സർക്കാരിന്റെ പ്രവർത്തനങ്ങൾ താഴെത്തട്ടിലുള്ള ജനങ്ങൾക്കിടയിലും എത്തിയെന്നതും അപവാദ പ്രചരണങ്ങളും നുണക്കഥകളും ഏശിയില്ല എന്നതും സർവ്വേ ഫലങ്ങളിൽ നിന്നും വ്യക്തമാണ്.വികസനം ചർച്ചയാക്കിക് തെരഞ്ഞെടുപ്പിനെ നേരിടുന്ന എൽ ഡി എഫിന് അനുകൂല സാഹചര്യമാണ് കേരളത്തിൽ ഉള്ളതെന്ന് അടിവരയിടുകയാണ് സർവേ ഫലം.