ഗര്‍ഭിണിയായ യുവതി ദുരൂഹ സാഹചര്യത്തില്‍ ജീവനൊടുക്കി; ഭര്‍ത്താവിനെതിരെ കേസെടുത്തു

0
62

ദുരൂഹ സാഹചര്യത്തില്‍ ഗര്‍ഭിണിയായ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. യുപിയിലെ മുസാഫര്‍നഗറിലെ ബുദ്ധാനയിലെ ജൊള്ളാ ഗ്രാമത്തിലാണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം.

ഭര്‍ത്താവിന്റെ വീട്ടിലാണ് തബാസം ബീഗം(30) എന്ന മുപ്പതുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷം മുന്‍പാണ് അഫ്സാര്‍ എന്നയാളുമായി തബാസത്തിന്റെ വിവാഹം നടന്നത്
സംഭവത്തില്‍ തബാസത്തിന്റെ ഭര്‍ത്താവ് അഫ്സര്‍, സഹോദരന്‍ അര്‍ഷാദ്, പിതാവ് തസാവീര്‍ മാതാവ് ഹസ്റൂണ്‍ എന്നിവര്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

അതേസമയം ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ തബാസം ബീഗത്തെ ഉപദ്രവിക്കുമായിരുന്നുവെന്ന് സഹോദരന്‍ ലുക്മാന്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു.

മതിയായ സ്ത്രീധനം നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു ഇവരെ ഉപദ്രവിക്കുമായിരുന്നതെന്നും സഹോദരന്‍ ലുക്മാന്‍ ആരോപിച്ചു. തന്റെ സഹോദരിയെ കൊലപ്പെടുത്തിയതിന് ശേഷം കെട്ടിത്തൂക്കിയതാണെന്നും ലുക്മാന്‍ പറഞ്ഞു.