‘കൊല്ലത്ത് ദേശാടന പക്ഷിയെ വേണ്ടെ’ പിസി വിഷുനാഥിനെതിരെ പോസ്റ്റർ

0
81

കോൺഗ്രസിൽ പോസ്റ്റർ വിവാദം തുടരുന്നു. കൊല്ലത്ത് പി സി വിഷ്ണുനാഥിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുതെന്നാണ് പോസ്റ്റർ. ചെങ്ങന്നൂരിൽ പാർട്ടിയെ തകർത്തയാളിനെ ഒഴിവാക്കണമെന്നും ആക്ഷേപം.

ബിന്ദു കൃഷ്ണയാണ് കൊല്ലത്തെ അനുയോജ്യ സ്ഥാനാർത്ഥി എന്നും പോസ്റ്ററിൽ പറയുന്നു. യൂത്ത് കോൺഗ്രസിന്റെ പേരിൽ പോസ്റ്റർ.ഐ ഗ്രൂപ്പ് നേരത്തെ പി സി വിഷ്ണുനാഥിന് എതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണ്ണയം ചർച്ചയായതോടെ കോൺഗ്രസിൽ പോസ്റ്റർ യുദ്ധം ശക്തമാകുകയാണ്. സീറ്റ് വിഭജന തർക്കം യുഡിഎഫിൽ രൂക്ഷമാകുന്നു.

ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജന തർക്കം പരിഹരിക്കുന്നതിന് ഹൈക്കമാൻഡ് ഇടപെടൽ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. കേന്ദ്ര നിർദേശം കൂടി കണക്കിലെടുത്താകും തർക്കം തുടരുന്ന സീറ്റുകളുടെ കാര്യത്തിൽ കോൺഗ്രസ് അന്തിമ നിലപാട് സ്വീകരിക്കുക.