നവോത്ഥാന പാതയിലൂടെ ഇടതുപക്ഷം കേരള ജനതയെ സാമൂഹ്യമായി ഉയർന്ന ശ്രേണിയിലെത്തിച്ചു: കോടിയേരി ബാലകൃഷ്ണൻ

0
82

നവോത്ഥാന നായകർ തെളിച്ച പാതയിലൂടെ സഞ്ചരിച്ചാണ് ഇടതുപക്ഷം കേരള ജനതയെ സാമൂഹ്യമായി ഉയർന്ന ശ്രേണിയിലെത്തിച്ചതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളോടൊപ്പം എന്നും നിലകൊണ്ടത്‌ എൽഡിഎഫ് മാത്രമാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ഇതര സംസ്ഥാനങ്ങളിൽ ദലിതരും പിന്നോക്ക വിഭാഗങ്ങളും ഭയപ്പെട്ടു കഴിയുമ്പോൾ കേരളം സുരക്ഷിതമാകുന്നത് ഇടതുപക്ഷ ശാക്തീകരണം സംഭവിച്ചതുകൊണ്ടാണെന്നും കോടിയേരി പറഞ്ഞു.

ഇന്ത്യയിൽ ദളിത് പിന്നോക്ക വിഭാഗങ്ങൾക്ക് ഏറ്റവും ഉയർന്ന സാമൂഹ്യ വികസന പദ്ധതി ലഭ്യമാക്കിയത് കേരളത്തിലാണ്.അതുകൊണ്ടാണ് പട്ടിക വിഭാഗത്തിലോ പിന്നോക്ക വിഭാഗത്തിലോ ഉൾപ്പെടുത്തണമെന്ന് ഇതര സമുദായങ്ങൾ ആവശ്യപ്പെടുന്നത്.

സംവരണം മാത്രമല്ല, സാമൂഹ്യ സുരക്ഷയും ലഭിക്കുമെന്ന ഉറപ്പാണ് ഇതിന് കാരണം. ഹത്രാസ് മാതൃകയിൽ അതിക്രമങ്ങൾ സംഭവിക്കാത്തവിധം കേരളത്തിന്റെ സാമൂഹ്യ അടിത്തറ ഭദ്രമാണ്.എൽഡിഎഫിന് തുടർ ഭരണം ഉറപ്പാണെന്നും അവഗണിക്കപ്പെട്ടവർക്കായി കൂടുതൽ ക്ഷേമപദ്ധതി എൽ ഡിഎഫ് സർക്കാർ നടപ്പാക്കുമെന്നും കോടിയേരി പറഞ്ഞു.