EXCLUSIVE: മുരളീധരനെതിരായ അന്വേഷണം: ഒളിച്ചു കളിച്ച് വിദേശകാര്യ വകുപ്പ്

0
76

അബുദാബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ സ്മിത മേനോൻ എന്ന പി.ആർ കമ്പനി മാനേജരെ അനധികൃതമായി പങ്കെടുപ്പിച്ചതിൽ കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരൻ്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയിൽ വിദേശകാര്യ വകുപ്പ് ഒളിച്ചുകളി നടത്തുന്നു.

ലോക് താന്ത്രിക് യുവജനതാ ദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂർ നൽകിയ പരാതിയിൽ സെൻട്രൽ വിജിലൻസ് കമ്മീഷനാണ് വിദേശകാര്യ വകുപ്പിലെ ചീഫ് വിജിലൻസ് ഓഫീസറോട് ഒരു മാസത്തിനകം അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ ഉത്തരവ് നൽകി മൂന്ന് മാസമായിട്ടും വിജിലൻസ് കമ്മിഷൻ ഉത്തരവ് ലഭിച്ചില്ലെന്നാണ് വിദേശകാര്യ വകുപ്പിൻ്റെ നിലപാട്.

ഇത് സംബസിച്ച് സലീം മടവൂർ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലും ഉത്തരവ് ലഭിച്ചില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറ്റുകയാണ് വിദേശകാര്യ വകുപ്പ്.

സെൻട്രൽ വിജിലൻസ് കമ്മീഷൻ 26.10 -20ന് അയച്ച കത്താണ് വിദേശകാര്യ വകുപ്പ് കിട്ടിയില്ലെന്ന് പറയുന്നത്.ഇത് മുരളീധരനെ രക്ഷപ്പെടുത്താനുള്ള ഹീനമായ ശ്രമമാണെന്ന് സലീം മടവൂർ ആരോപിച്ചു.

സ്വജനപക്ഷപാതം, അഴിമതി, അധികാര ദുർവിനിയോഗം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് മുരളീധരനെതിരെ പരാതിയിൽ ഉന്നയിച്ചത്.