സ്വർണ്ണകള്ളക്കടത്ത് നിയന്ത്രിക്കുന്നത്തിൽ കേന്ദ്ര സഹമന്ത്രിക്ക് വ്യക്തിപരമായ നേതൃപങ്കാളിത്തമുണ്ടെന്ന് മുഖ്യമന്ത്രി, അമിതാഷായോട് നിർണായക ചോദ്യങ്ങൾ പ്രതിസന്ധിയിലായി ബിജെപി

0
88

സ്വർണ്ണകള്ളക്കടത്ത് നിയന്ത്രിക്കുന്നത്തിൽ കേന്ദ്ര മന്ത്രിസഭയിലെ സഹമന്ത്രിക്ക് വ്യക്തിപരമായ നേതൃപങ്കാളിത്തമുണ്ടെന്ന്
അമിത്ഷാക്ക് അറിയാമോയെന്ന മറുചോദ്യവുമായി മുഖ്യമന്ത്രിയുടെ പടയൊരുക്കത്തിന് തുടക്കം. സ്വർണ്ണകള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് നിർണായകമായ ചോദ്യങ്ങളുയർത്തിയാണ് മുഖ്യമന്ത്രി പിണറായിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്. മുഖ്യമന്ത്രിയുടെ ചോദ്യങ്ങളിങ്ങനെ.

1. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണക്കടത്ത് ആസൂത്രണം ചെയ്ത പ്രധാനികളിൽ ഒരാൾ അറിയപ്പെടുന്ന സംഘപരിവാറുകാരന്‍ അല്ലേ.

2. സ്വര്‍ണ്ണകള്ളക്കടത്ത് തടയാനുള്ള പ്രവർത്തനങ്ങൾ പൂർണമായും കസ്റ്റംസിനല്ലേ.

3. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രസര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എയർപോർട്ടല്ലേ.

4. ബിജെപി അധികാരത്തിൽ വന്നത് മുതൽ തിരുവനന്തപുരം എയർപോർട്ട് സ്വർണ്ണക്കടത്തിന്റെ ഹബ്ബായി മാറിയത് എങ്ങനെയാണ്.

5. സ്വർണ്ണകള്ളക്കടത്ത് നിയന്ത്രിക്കുന്നതിൽ താങ്കളുടെ മന്ത്രിസഭയിലെ ഒരു സഹമന്ത്രിക്ക് വ്യക്തിപരമായ നേതൃതല പങ്കളിത്തമുണ്ട് എന്നത് അമിത് ഷായ്ക്ക് അറിയാത്തതാണോ.

6. സ്വർണ്ണകള്ളക്കടത്തിന് തടസം വരാതിരിക്കാൻ തിരുവനന്തപുരം എയർപോട്ടിൽ സംഘപരിവാറുകാരെ വിവിധ ചുമതലകളിൽ നിയമിച്ചത് ബോധപൂർവ്വമല്ലേ.

7. കള്ളക്കടത്തിന് പിടികൂടപ്പെട്ട ചിലരെ പ്രത്യേക താൽപര്യമെടുത്ത് ഡെപ്യൂട്ടേഷൻ വഴി തിരുവനന്തപുരത്ത് എത്തിച്ചതിന് പിന്നിൽ ആരാണ് പ്രവർത്തിച്ചത്.

8. ഈ കേസിലെ അന്വേഷണം താങ്കൾക്ക്, അമിത് ഷാക്കും കൂട്ടർക്കും താൽപര്യമുള്ളവരില്ലെത്തുന്നു എന്ന് കണ്ടപ്പോഴല്ലെ ആ കേസിന്റെ ദിശ തിരിച്ച് വിട്ടത്.

9. നയതന്ത്ര ബാഗേജ് അല്ലെന്ന് പറയാന്‍ പ്രതിയെ പ്രേരിപ്പിച്ച വ്യക്തി താങ്കളുടെ പാർട്ടിയുടെ ചാനലിന്റെ മേധാവിയല്ലേ.

10. അദ്ദേഹത്തിലേക്ക് അന്വേഷണം എത്തിയപ്പോഴല്ലെ നിങ്ങളെ പോലുള്ളവർക്ക് അന്വേഷണം ശരിയായി നടക്കാൻ പാടില്ലായെന്ന് ബോധ്യമായത്.

11. ശരിയായ ദിശയിൽ അന്വേഷണം നടന്നാൽ ഇത്തരത്തിലുള്ള നേതാക്കാൾ മാത്രമല്ല മന്ത്രി വരെ ചോദ്യം ചെയ്യപ്പെടും എന്നു മാത്രമല്ല മന്ത്രി പെട്ടേക്കും എന്ന് ബോധ്യമായപ്പോഴല്ലേ അന്വേഷണം അട്ടിമറിക്കുന്ന നിലയിലേക്കെത്തിയത്.

12. അന്വേഷണം അട്ടിമറിക്കുന്നതിന്റെ തുടക്കമായിരുന്നില്ലേ, ജോയ്ന്റ് കമ്മീഷ്ണർ അടക്കമുള്ള കസ്റ്റംസ് ഉദ്യോ​ഗസ്ഥരെ രായ്ക്കു രാമാനം സ്ഥലം മാറ്റിയത്.

13. തുടർന്ന് അന്വേഷണം തന്നെ ആവിയായി പോയില്ലേ

14. സ്വർണ്ണം കൊടുത്തയച്ച ആളെ അറിയാവുന്ന അന്വേഷണ ഏജൻസി ആ പ്രധാന പ്രതിയെ ഇപ്പോൾ എട്ടു മാസമായി, എട്ടു മാസമായിട്ടും ചോദ്യം ചോയ്തോ.

15. ഇന്ത്യാ മഹാരാജ്യത്തിന്റെ ഒരു അന്വേഷണ ഏജൻസിക്ക് ഇത്തരമൊരു കുറ്റവാളിയെ ഇതേവരെ ചോദ്യം ചെയ്യാൻ കഴിയാത്തത് നിങ്ങൾക്ക്, അതായത് കേന്ദ്ര ഭരണത്തിന് അതിൽ താൽപര്യമില്ലാത്തത് കൊണ്ടല്ലേ. എന്തേ താൽപര്യ കുറവിന് കാരണം.

16. കള്ളക്കടത്തായി വന്ന സ്വർണ്ണം ഇവിടെയല്ലേ വന്നത്, ഇവിടെ വാങ്ങിയ ആളില്ലേ, അവരിലേക്ക് അന്വേഷണം എത്തിയോ.

17. സംഘപരിവാർ ബന്ധമുള്ളവർ അതിലുണ്ട് എന്നത് കൊണ്ടല്ലെ അവരിലേക്ക് അന്വേഷണം എത്തേണ്ടതില്ല എന്ന് കേന്ദ്ര സർക്കാർ തന്നെ നിലപാടെടുത്തത്.

18. സ്വർണ്ണം വന്നല്ലോ, കള്ളക്കടത്തായിട്ട് ആ സ്വർണ്ണം കണ്ടുകെട്ടിയോ, സ്വർണ്ണം എന്താ ആവിയായി പോയോ. നിങ്ങൾക്ക് അത് പിടികൂടാൻ മനസില്ല. കാരണം നിങ്ങൾക്ക് വേണ്ടപ്പെട്ടവരുടെ കൈകളിലാണ് അത് എത്തിചേർന്നത്.

19. നിങ്ങളുടെ അന്വേഷണ ഏജൻസി പ്രതിയെ മുഖ്യമന്ത്രിയുടെ പേരു പറയാൻ നിർബന്ധിക്കുന്നു എന്ന ശബ്ദരേഖ പുറത്തു വന്നത് താങ്കളുടെ ശ്രദ്ധയിൽ ഇല്ലേ

20. താങ്കൾ ഉൾപ്പെടെയുള്ള ഭരണാധിപൻമാരുടെ നിയമവിരുദ്ധ നിർ​ദേശങ്ങൾ നടപ്പാക്കനല്ലെ അന്വേഷണ ഏജൻസിയിലെ ചില ഉദ്യോ​ഗസ്ഥർ ഇത്തരം വിഴിവിട്ട നീക്കം നടത്തിയത്.

21. ഇതുമായി ബന്ധപ്പെട്ട ഒരു പ്രശ്നം ഉയർന്നു വന്നപ്പോൾ ശബ്ദരേഖയിലുള്ളത് തന്റെ ശബ്ദമാണെന്ന് ഇതേ പ്രതി ജയിൽ അധികൃതർക്ക് സ്വന്തം കൈപ്പടയിൽ എഴുതിക്കൊടുത്തത് തങ്കൾ അറിഞ്ഞിട്ടില്ലേ.

22. സംസ്ഥാന സർക്കാരിനെതിരെ അന്വേഷണ ഏജൻസിയെ തിരിച്ചു വിടാൻ അന്വേഷണ ഏജൻസികളെ പ്രേരിപ്പിച്ചതാരാണ്.

23. നിങ്ങളുടെ പാർട്ടിയും കോൺ​ഗ്രസും കൂടി കേരളതല സഖ്യമുണ്ടാക്കി എൽഡിഎഫിനെ നേരിട്ടുകളയാമെന്നല്ലേ ചിന്തിക്കുന്നത്.