ഏഷ്യാ കപ്പിന് രണ്ടാം നിര ടീമിനെ അയക്കുമെന്ന് ബിസിസിഐ

0
56

ഈ വർഷം ഏഷ്യാ കപ്പ് നടക്കുകയാണെങ്കിൽ രണ്ടാം നിര ടീമിനെ അയക്കുമെന്ന് ബിസിസിഐ. ഇന്ത്യൻ ടീമിൻ്റെ തിരക്കിട്ട മത്സരക്രമത്തിൻ്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ ഇത്തരം ഒരു തീരുമാനം എടുക്കാൻ ഒരുങ്ങുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനു ശേഷം ഇംഗ്ലണ്ടിൽ ഇന്ത്യക്ക് അഞ്ച് ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ ഒരു പരമ്പര കളിക്കാനുണ്ട്. അതിനു ശേഷം ഇന്ത്യയിൽ തന്നെ ടി-20 ലോകകപ്പ് നടക്കും. ഇതിനിടെ ഏഷ്യാ കപ്പ് കൂടി കളിക്കുക അസാധ്യമാണെന്നാണ് ബിസിസിഐ പറയുന്നത്.

ജൂൺ 18 മുതൽ 22 വരെയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. ജൂൺ അവസാന വാരമാണ് ഏഷ്യാ കപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കുന്നതിനാൽ ശ്രീലങ്കയിൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് 2023 ലേക്ക് മാറ്റിവെക്കുമെന്ന് സൂചനയുണ്ട്.

ഇങ്ങനെ മാറ്റിവെച്ചില്ലെങ്കിൽ ഇന്ത്യയുടെ രണ്ടാം നിര ടീം ആവും ഏഷ്യാ കപ്പിൽ കളിക്കുക.അതേസമയം, കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ആണ് ഏഷ്യാ കപ്പിൽ ചാമ്പ്യന്മാരായത്.