കവി വരവരറാവു ജയിൽമോചിതനായി; ആശുപത്രിവിട്ടു

0
60

ഭീമ കൊറേഗാവ് കേസിൽ യുഎപിഎ ചുമത്തപ്പെട്ട് കഴിഞ്ഞ രണ്ട് വർഷമായി ജയിലിൽ കഴിയുകയായിരുന്ന കവി വരവരറാവു ജയിൽമോചിതനായി. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി കഴിഞ്ഞ മാസം 22-നാണ് എൺപത്തിയൊന്നുകാരനായ കവി വരവരറാവുവിന് ജാമ്യം അനുവദിച്ചത്. അതിന് ശേഷം മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു റാവു.

ഇന്നലെ രാത്രി വൈകിയാണ് വരവരറാവുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്‌തത്. അഭിഭാഷകയായ ഇന്ദിരാ ജയ്‍സിംഗാണ് റാവുവിന്‍റെ ചിത്രം ട്വീറ്റ് ചെയ്തത്. ”ഒടുവിൽ മോചിതൻ” എന്ന അടിക്കുറിപ്പോടെയാണ് ഇന്ദിരാ ജയ്‍സിംഗ് ചിത്രം പോസ്റ്റ് ചെയ്‌തത്.