15, 16 ന് ദേശീയ ബാങ്ക് പണിമുടക്ക്

0
63

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് മാർച്ച് 15,16 തീയതികളിൽ ദേശീയ പണിമുടക്ക് നടത്തും. മാർച്ച് 13, 14 തീയതികളിൽ അവധിയായതിനാൽ ഫലത്തിൽ 4 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. 11ന് ശിവരാത്രി അവധിയുമാണ്.

തിങ്കളാഴ്ചയും മാർച്ച് 12നും പ്രതിഷേധ മാസ്ക് ധരിച്ചു ജോലി ചെയ്യാനും 9 ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. മാർച്ച്  17ന് ജനറൽ ഇൻഷുറൻസ് ജീവനക്കാരും മാർച്ച് 18ന് എൽഐസി ജീവനക്കാരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.