BREAKING… കസ്റ്റംസിനെ തള്ളി സ്വപ്ന സുരേഷ്, കത്ത് പുറത്ത്

0
112

-അനിരുദ്ധ്.പി.കെ

ജയിലിൽ പീഡനമെന്ന കസ്റ്റംസ് വാദത്തെ തള്ളി സ്വപ്ന സുരേഷ്. ഇത് സംബന്ധിച്ച് സ്വപ്ന സുരേഷ് വനിതാ ജയിൽ സൂപ്രണ്ടിന് നൽകിയ കത്ത് പുറത്ത് വന്നു. ജയിലിൽ സ്വപ്ന സുരേഷിനെ പീഡിപ്പിക്കുകയാണെന്നും, ഉന്നതരുടെ പേരുകൾ പറയാതിരിക്കാൻ അധികാരികൾ ശ്രമിക്കുന്നുവെന്നുമാണ് കസ്റ്റംസിന്റെ വിചിത്ര വാദം എന്നാൽ ഈ വാദങ്ങളെയെല്ലാം തള്ളിക്കളയുന്നതാണ് ഇപ്പോൾ പുറത്ത് വന്ന കത്ത്.

അട്ടക്കുളങ്ങര ജയിലിലെ ആരുമായും കേസിനെ കുറിച്ച് സംസാരിച്ചിട്ടില്ല.ജയിലിൽ വച്ച് മറ്റാരെ എങ്കിലും കണ്ടിട്ടില്ല.മറ്റൊരു ഉദ്യോഗസ്ഥനും ചോദ്യം ചെയ്തിട്ടില്ല.ഒരാളുമായും സംസാരിച്ചിട്ടില്ലെന്നും സ്വപ്ന സുരേഷ് കത്തിൽ വ്യക്തമാക്കുന്നു.

കത്തിന്റെ മലയാള രൂപം

” ബഹുമാനപ്പെട്ട മാഡം,
ഈ പറയുന്നത് മാധ്യമങ്ങളിൽ വന്ന എന്റെ ശബ്ദസന്ദേശത്തെ(വോയിസ് ക്ലിപ്പ് ) കുറിച്ചാണ്.2020 ആഗസ്റ്റ് ആദ്യവാരം മുതൽ ഞാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും അതിനു ശേഷം അനവധി കസ്റ്റഡികളിലും ആയിരുന്നു എന്ന് പറയുകയാണ്.
ഈ ശബ്ദസന്ദേശം ആരോട് പറഞ്ഞതിൽ നിന്നാണ് എന്ന് എനിക്ക് കൃത്യമായി ഓർമ്മയില്ല. എന്തുകൊണ്ടെന്നാൽ,ഇത്തരം സാധാരണ വർത്തമാനങ്ങൾ സ്ത്രീ ജീവനക്കാരുമായി എൻ ഐ എയുടെയും കസ്റ്റംസിന്റെയും കസ്റ്റഡി കാലത്ത് നടന്നിട്ടുണ്ട്.
അട്ടകുളങ്ങര ജയിലിലെ ആരുമായും ഞാൻ എന്റെ കേസിനെക്കുറിച്ച് സംഭാഷണത്തിൽ ഏർപ്പെട്ടിട്ടില്ല. എന്നെ ഒരു ഉദ്യോഗസ്ഥനും ചോദ്യം ചെയ്യുകയോ ഞാൻ ഒരാളുമായും സംസാരിക്കുകയോ കാണുകയോ ജയിലിൽ വെച്ച് ഉണ്ടായിട്ടില്ല.
ഈ സ്വാഭാവിക സംഭാഷണം 2020 ആഗസ്റ്റ് ആദ്യ ആഴ്ചയ്ക്കു ശേഷമുള്ള എന്റെ ഏതെങ്കിലും കസ്റ്റഡിയിൽ വെച്ചായിരിക്കണം ഉണ്ടായിട്ടുള്ളത്. ഈ പ്രസ്താവന വളരെ പഴയതാണ്. ആഗസ്റ്റിൽ ഏതെങ്കിലും സമയത്തായിരിക്കണം ഉണ്ടായിട്ടുള്ളത്.
മേല്പറഞ്ഞിട്ടുള്ളത് എന്റെ അറിവനുസരിച്ച് സത്യവും ഞാൻ അത് ബഹുമാനപ്പെട്ട ജയിൽ ഡി ഐ ജി, വനിതാ ജയിലിന് ഇന്നേ ദിവസം വെൽഫെയർ ഓഫിസറുടെ സാനിധ്യത്തിൽ സ്വമേധയാ നൽകിയതായി സ്ഥിരീകരിക്കുകയും ചെയ്യുന്നു.”

മാധ്യമങ്ങളിൽ വന്ന ശബ്ദ സന്ദേശം കസ്റ്റഡിയിൽ ഉള്ളപ്പോൾ ആകാം.ആരോട് പറഞ്ഞതാണെന്ന് ഓർമ്മയില്ല.കസ്റ്റഡിയിൽ വച്ച് സ്വാഭാവിക സംഭാഷണം ഉണ്ടായിട്ടുണ്ട് എന്നും അതല്ലാതെ മറ്റെന്തികിലും തരത്തിലുള്ള ഒരു സംഭവവും ജയിലിൽ ഉണ്ടായിട്ടില്ല എന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

സ്വപ്ന ജയിൽ സൂപ്രണ്ടിന് കത്ത് നൽകിയത് നവംബർ 19 ന്.കത്ത് നൽകിയത് സ്വമേധയാ ആണെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കുന്നുണ്ട്. ഇതോടെ കസ്റ്റംസ് ഉയർത്തുന്നത് ആരോപണത്തിൽ കഴമ്പില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.