നിലവില്‍ വലിയ തുക നല്‍കിയാണ് യാത്രക്കാര്‍ റെയില്‍വേ യാത്ര നടത്തുന്നത്. അതുതന്നെ നേരത്തെ റിസര്‍വേഷന്‍ ചെയ്തും. അല്ലാതുള്ള യാത്ര കോവിഡ് കാലം മുതല്‍ നടക്കുന്നില്ല. അതിനിടെ മെമു ട്രെയിന്‍ സര്‍വിസ് തുടങ്ങുകയാണ്. ഇത് യാത്രക്കാരെ പ്രതീക്ഷയുടെ ട്രാക്കിലേക്കാണ് ഉയര്‍ത്തുന്നത്. കോവിഡിന് ശേഷമുള്ള ആദ്യത്തെ അണ് റിസര്‍വ്ഡ് ട്രെയിനായാണ് മാര്‍ച്ച് 16 മുതല്‍ മെമു സര്‍വിസ് ആരംഭിക്കുന്നത്. ഇതിെന്റ ഭാഗമായി വ്യാഴാഴ്ച നടത്തിയ ട്രയല്‍ റണ്‍ ഏറെ വിജയമായിരുന്നു.
ഷൊര്‍ണൂരില്‍ നിന്ന് കണ്ണൂരിലേക്കും തിരിച്ചും മാര്‍ച്ച് 16 മുതല്‍ ഓടിത്തുടങ്ങുന്ന മെമുവിെന്റ പരിശീലന ഓട്ടമാണ് വ്യാഴാഴ്ച നടന്നത്. പാലക്കാട് ഡിവിഷന് എ.ഡി.ആര്.എം സക്കീര്‍ ഹുസൈന്, സീനിയര്‍ ഡിവിഷന് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ (ഓപറേഷന്‍സ്) ജയകൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരീക്ഷണ ഓട്ടത്തില്‍ പങ്കെടുത്തത്.
ഷൊര്‍ണൂര്‍ മുതല്‍ കണ്ണൂര്‍ വരെ ട്രെയിന്‍ നിര്‍ത്തുന്ന എല്ലാ സ്റ്റേഷന് പ്ലാറ്റ്ഫോമുകളിലെയും ഉയരം സംഘം പരിശോധിച്ചു. ഇലക്ട്രിഫിക്കേഷന് സംവിധാനവും ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു. എട്ടു കോച്ചുള്ള (കാര്‍) മെമു ആണ് പരിശീലന ഓട്ടം നടത്തിയത്. മാര്‍ച്ച് 16 മുതല്‍ 12 കോച്ചുള്ള (കാര്‍) മെമു ആയിരിക്കും ഷൊര്‍ണൂര്‍ മുതല്‍ കണ്ണൂര്‍ വരെ സര്‍വിസ് നടത്തുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഷൊര്‍ണൂര്‍ മുതല്‍ കണ്ണൂര്‍ വരെ പാസഞ്ചര്‍ നിര്‍ത്തുന്ന എല്ലാ സ്റ്റേഷനിലും മെമു നിര്‍ത്തും. എക്സ്പ്രസ് വണ്ടിയുടെ നിരക്കാണ് ഈടാക്കുക. എന്നാല്‍, ലോക്കല്‍ ട്രെയിന്‍ നിര്‍ത്തുന്ന എല്ലാ സ്റ്റേഷനിലും മെമു നിര്‍ത്തുമെന്നതാണ് യാത്രക്കാര്‍ക്ക് ഏറെ ഗുണമാകുന്നത്.
ദക്ഷിണ റെയില്‍വേയുടെ സര്‍ക്കുലര്‍ പ്രകാരം മെമു രണ്ട് സര്‍വിസാണ് നടത്തുക. ഷൊര്‍ണൂര്‍ -കണ്ണൂര്‍ (06023), കണ്ണൂര്‍ -ഷൊര്‍ണൂര്‍ (06024) എന്നിവയാണ് അവ. ഷൊര്‍ണൂരില്‍നിന്ന് പുലര്‍ച്ച 4.30ന് കണ്ണൂരിലേക്ക് മെമു പുറപ്പെടും. 9.10ന് കണ്ണൂര്‍ എത്തും. തിരിച്ച് വൈകീട്ട് 5.20ന് കണ്ണൂരില്‍നിന്ന് പുറപ്പെടും. രാത്രി 10.55ന് ഷൊര്‍ണൂര്‍ എത്തും.
ചെന്നൈ സോണലില്‍ 20 മെമു സര്‍വിസിനാണ് റെയില്‍വേ പച്ചക്കൊടി കാണിച്ചത്. കൊല്ലം -ആലപ്പുഴ, ആലപ്പുഴ -കൊല്ലം, ആലപ്പുഴ -എറണാകുളം, എറണാകുളം -ആലപ്പുഴ, എറണാകുളം -ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍ -എറണാകുളം എന്നീ ട്രെയിനുകളും കേരളത്തിന് അനുവദിച്ചിട്ടുണ്ട്.
സീസണ് ടിക്കറ്റ് യാത്രക്കാര്‍ക്ക് പ്രാമുഖ്യം നല്കുന്ന ട്രെയിനുകള്‍ ഞായറാഴ്ച സര്‍വിസ് നടത്തില്ല. യാത്രക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് സംസ്ഥാനത്ത് മെമു ട്രെയിന്‍ ആരംഭിക്കണമെന്നത്. മലബാര്‍ മേഖലയിലെ യാത്രാപ്രശ്നം പരിഹരിക്കണമെങ്കില്‍ കോഴിക്കോട്-മംഗളൂരു റൂട്ടിലും മെമു സര്‍വിസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.