Thursday
18 December 2025
22.8 C
Kerala
HomePoliticsസർക്കാരിനെയും മുഖ്യമന്ത്രിയെയും അപകീർത്തിപെടുത്താൻ ശ്രമം, കസ്റ്റംസ്‌ ഓഫീസുകളിലേക്ക് ഇന്ന് എൽഡിഎഫ്‌ മാർച്ച്‌

സർക്കാരിനെയും മുഖ്യമന്ത്രിയെയും അപകീർത്തിപെടുത്താൻ ശ്രമം, കസ്റ്റംസ്‌ ഓഫീസുകളിലേക്ക് ഇന്ന് എൽഡിഎഫ്‌ മാർച്ച്‌

നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്ത വേളയിൽ മുഖ്യമന്ത്രിയെയും എൽ.ഡി.എഫ്‌ സർക്കാരിനെയും അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ കസ്റ്റംസ്‌ ഓഫീസുകളിലേക്ക് ഇന്ന് എൽഡിഎഫ്‌ മാർച്ച് നടത്തും. നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്ത വേളയിൽ രാഷ്ട്രീയക്കളിയാണ്‌ കസ്റ്റംസ്‌ നടത്തുന്നതെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ പറഞ്ഞു.

കസ്റ്റംസിന്റെ വഴിവിട്ട നീക്കത്തിനെതിരെ ശനിയാഴ്‌ച തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നിവിടങ്ങളിലെ കസ്റ്റംസ്‌ മേഖലാ ഓഫീസുകളിലേക്ക്‌ എൽ.ഡി.എഫ്‌ പ്രവർത്തകർ മാർച്ച്‌ നടത്തും.

ജയിലിൽ കിടക്കുന്ന ഒരു പ്രതിയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ്‌ കസ്റ്റംസ്‌ ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നൽകിയിരിക്കുന്നത്‌. ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും രാഷ്ട്രീയ പ്രചാരണം കസ്റ്റംസ്‌ ഏറ്റെടുത്തിരിക്കുകയാണ്‌.

എൽ.ഡി.എഫിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താൻ കഴിയില്ലെന്ന്‌ ബോദ്ധ്യമായപ്പോഴാണ്‌ മ്ലേഛമായ ഈ നീക്കം കസ്റ്റംസ്‌ നടത്തുന്നത്‌. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയർന്നുവരണമെന്ന്‌ എ.വിജയരാഘവൻ അഭ്യർത്ഥിച്ചു.

RELATED ARTICLES

Most Popular

Recent Comments