നിയമസഭാ തെരഞ്ഞെടുപ്പിന് 30 ദിവസം മാത്രം ശേഷിക്കുമ്പോഴും മുന്നണികള്‍ തമ്മിലുള്ള സീറ്റ് വിഭജനം പോലും ധാരണയിലെത്താത്തതില്‍ എഐസിസി നേതൃത്വത്തിന് അതൃപ്തി.
മുന്നണിയിലെ രണ്ടാം കക്ഷിയായ ലീഗുമായി പോലും സീറ്റ് വിഭജനത്തില്‍ കൃത്യമായ ധാരണയിലെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. ജോസഫ് ഉള്‍പ്പെടെയുള്ള കക്ഷികളും സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുകയാണ്.
ലീഗിന് മൂന്ന് സീറ്റ് അധികം നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിന് പിന്നാലെയാണ് സീറ്റിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലേക്ക് ജോസഫ് വിഭാഗം എത്തുന്നത്. 11 സീറ്റുകള്‍ വേണമെന്നാണ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ ആവശ്യം എന്നാല്‍ ജോസഫിനെ 8 സീറ്റില്‍ ഒതുക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം.
സീറ്റുമോഹികളുടെ ബാഹുല്യവും സിറ്റിംഗ് മണ്ഡലങ്ങളിലെ എംഎല്‍എമാരുടെ പരാജയ ഭീതിയും കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്ന കാര്യത്തിലും കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കുകയാണ്.
എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകം പ്രചാരണ മുദ്രാവാക്യമുള്‍പ്പെടെ പ്രഖ്യാപിച്ച് സഖ്യകക്ഷികളുമായി സീറ്റ് വിഭജനം ഉള്‍പ്പെടെ പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലേക്ക് കടക്കുമ്ബോഴും മുന്നണിയിലെയും പാര്‍ട്ടിയിലെയും തമ്മിലടി തുടുന്നതില്‍ എഐസിസി നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്