മുഖ്യമന്ത്രിക്കെതിരെ സ്വപ്ന മൊഴി നല്‍കിയിട്ടില്ലെന്ന് മുതിര്‍ന്ന എന്‍ഐഎ ഉദ്യോഗസ്ഥന്‍റെ നിർണ്ണായക വെളിപ്പെടുത്തല്‍

0
135

ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ സ്വപ്ന രഹസ്യമൊ‍ഴിയില്‍ പറഞ്ഞു എന്ന തരത്തില്‍ ഇന്നലെ വന്ന വാര്‍ത്തയിലെ പൊള്ളത്തരം വെളിവാകുന്ന വെളിപ്പെടുത്തല്‍ പുറത്തുവരുന്നു.

സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസ് നടത്തിയ അന്വേഷണത്തിലാണ് ഈ കാര്യം വ്യക്തമായത്. മുഖ്യമന്ത്രിക്കോ മുന്‍ ഐ ടി സെക്രട്ടറി എം ശിവശങ്കറിനോ എതിരെ സ്വപ്ന എന്‍ ഐ എയ്ക്ക് മൊ‍ഴിനല്‍കിയിട്ടില്ലെന്ന് മുതിര്‍ന്ന എന്‍ ഐ എ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ മറ്റ് ഏജന്‍സികള്‍ക്ക് ഇത്തരത്തില്‍ മൊ‍ഴി നല്‍കിയോ എന്ന് അറിയില്ലെന്നും മുതിര്‍ന്ന എന്‍ ഐ എ ഉദ്യോഗസ്ഥന്‍ പറയുന്നു. എന്‍ ഐ എക്ക് മുഖ്യമന്ത്രിക്കെതിരെയോ എം ശിവശങ്കറിനെതിരെയോ തെ‍ളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

നവംബറില്‍ നല്‍കിയ 164 സ്റ്റേറ്റ്മെന്റിലെ പരാമര്‍ശം എന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് കസ്റ്റംസ് നല്‍കിയ സത്യമാങ്മൂലം രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യാപക ആരോപണങ്ങള്‍ ഉയരുന്നതിനിടെ ഈ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.