പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി റെയിൽവേ

0
85

പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ. 10 രൂപയുണ്ടായിരുന്ന പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് 30 രൂപയാക്കിയാണ് ഉയര്‍ത്തിയത്. കൂടാതെ സെക്കന്‍ഡ് ക്ലാസ് യാത്രാ നിരക്കും ഉയര്‍ത്താനാണ് റെയില്‍വേ തീരുമാനം.

അനാവശ്യ യാത്രകള്‍ കുറയ്ക്കാനാണ് ഈ തീരുമാനെമന്നാണ് റെയില്‍വേയുടെ വിശദീകരണം. നേരത്തതന്നെ മധ്യ റെയില്‍വേയുടെ പ്രധാനപ്പെട്ട സ്റ്റേഷനുകളില്‍ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിരുന്നു.