കേരളത്തിലെ നേന്ത്രപ്പഴം ആഗോള വിപണിയിലേക്ക്, ആദ്യ കാർഗോ ഇന്ന് ബ്രിട്ടനിലേക്ക്

0
73

കേരളത്തിന്റെ തനത് നേന്ത്രപ്പഴം വിദേശ വിപണിയിലേക്ക് എത്തുന്നു.ബ്രിട്ടണിലെ വിപണിയിലേക്കാണ് ആദ്യം നേന്ത്രപ്പഴം കയറ്റി അയക്കുന്നത്. മാർച്ച് 5 ഇന്ന് ആണ് ആദ്യ കാർഗോ പുറപ്പെടുന്നത്.

നാഷണൽ റിസർച്ച് സെന്റർ ഫോർ ബനാന – (ട്രിച്ചി) യുടെ സാങ്കേതിക സഹായത്താൽ വി.എഫ്. പി .സി .കെ യുടെ നേതൃത്വത്തിൽ കയറ്റുമതി കൃഷി പരിപാലനമുറകൾ പാലിച്ചുകൊണ്ട് കൃഷി ചെയ്യപ്പെട്ട കർഷക സംഘങ്ങളുടെ നേന്ത്രപ്പഴം ഷിപ്പ്‌മെന്റ് പ്രോട്ടോകോൾ പ്രകാരം സർക്കാർ സംവിധാനത്തിലൂടെ ആദ്യമായി കയറ്റുമതി നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണെന്ന് കൃഷി മന്ത്രി വി.എസ് സുനിൽകുമാർ അറിയിച്ചു.

കേരളത്തിലെ നേന്ത്ര കർഷകർക്ക് വളരെ ഗുണപ്രദമായ ഒരു സംരംഭമാണ് വി എഫ് പി സി കെയുടെ നേതൃത്വത്തിൽ ശുഭാരംഭം കുറിക്കുന്നത്. നേന്ത്രപ്പഴത്തിന്റെ കവറിന് പുറത്തുള്ള കോഡ് സ്കാൻ ചെയ്താൽ നേന്ത്രപ്പഴവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.