റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ പരേഡിന് ശേഷം 14 കർഷകരെ കാണാനില്ല : കർഷക സംഘടനകൾ

0
119

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ പരേഡിന് ശേഷം 14 കർഷകരെ കാണാനില്ലെന്ന് കർഷക സംഘടനകൾ. കാണാതായ കർഷകരുടെ പേരുകൾ ഡൽഹി പൊലീസിന് കൈമാറിയെങ്കിലും ജയിലിലോ കസ്റ്റഡിയിലോ ഇവർ ഇല്ലെന്നാണ് പൊലീസ് അറിയിച്ചത്.

ഇവർ വീടുകളിലും തിരിച്ചെത്തിയിട്ടില്ല. പരിക്കേറ്റ് ആശുപത്രികളിലുള്ളവരിലും ഈ 14 പേരില്ല.വീടുകളിൽ എത്തിയിട്ടില്ല എന്നത് ആശങ്കയുണ്ടാക്കുകയാണെന്നും കർഷകർ പറഞ്ഞു.

ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 163 കർഷകരുടെ പട്ടികയാണ് ഡൽഹി പൊലീസിന്റെ കൈയിലുള്ളത്. ഇതിൽ നൂറിലധികം പേർ ജാമ്യത്തിലിറങ്ങി. മറ്റുള്ളവർ തീഹാർ ജയിലിലുണ്ട്.