Saturday
10 January 2026
31.8 C
Kerala
HomeIndiaകോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ പ്രധാനമന്ത്രി വീണ്ടും ഊരു ചുറ്റാനൊരുങ്ങുന്നു

കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ പ്രധാനമന്ത്രി വീണ്ടും ഊരു ചുറ്റാനൊരുങ്ങുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 26,​27 തീയതികളിൽ ബംഗ്ളാദേശ് സന്ദർശിക്കും. ബംഗ്ളാദേശിന്റെ വിദേശകാര്യമന്ത്രി എം.ഷഹ്‌രിയാർ അലം ഇക്കാര്യം സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ഊഷ്‌മളമാക്കാൻ മോദിയുടെ സന്ദർശനം ഉപകരിക്കുമെന്നാണ് ബംഗ്ളാദേശിന്റെ പ്രതീക്ഷ.

കൊവിഡ് സൃഷ്‌ടിച്ച പ്രതിസന്ധികൾ അയഞ്ഞതോടെ ഒരു വർഷത്തിന് ശേഷമാണ് പ്രധാനമന്ത്രി ഒരു വിദേശരാജ്യം സന്ദർശിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഇന്ന് ബംഗ്ളാദേശ് സന്ദർശിക്കും.

ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന,​ വിദേശകാര്യ മന്ത്രി എ.കെ അബ്‌ദുൾ മോമെൻ എന്നിവരുമായി അദ്ദേഹം ചർച്ച നടത്തും.ബംഗ്ളാദേശിന്റെ അൻപതാം സ്വാതന്ത്ര്യദിനവും ഇന്ത്യ-ബംഗ്ളാദേശ് നയതന്ത്ര ബന്ധത്തിന്റെ അൻപതാം വാർഷികവും ഈ വർഷം ആഘോഷിക്കാനിരിക്കെയാണ് മോദിയുടെ സന്ദർശനം.

ബംഗ്ളാദേശുമായി അതിർത്തി കടന്നുള‌ള വാണിജ്യത്തിനും മറ്റ് മേഖലകളിലെ സഹകരണത്തിനുമായാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ബംഗ്ളാദേശിലെ റോഡ്, റെയിൽവെ, കപ്പൽഗതാഗതം, തുറമുഖം, അടിസ്ഥാന വികസനം എന്നിവയ്‌ക്കായി 8 ബില്യൺ ഡോളറാണ് കഴിഞ്ഞ എട്ട് വർഷത്തിനിടെ ഇന്ത്യ കൈമാറിയത്. ദക്ഷിണ ത്രിപുരയെയും ബംഗ്ളാദേശിലെ രാംഗർഗും തമ്മിൽ ബന്ധിക്കുന്ന ഫെനി നദിക്ക് കുറുകെയുള‌ള പാലം മോദി ഉദ്‌ഘാടനം ചെയ്യും

RELATED ARTICLES

Most Popular

Recent Comments