മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെട്ടവരെ തീരദേശ സംരക്ഷണ സേന രക്ഷപ്പെടുത്തി

0
78

കാസർകോട് മടക്കരയിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയി ബോട്ട് തകർന്നതിനെ തുടർന്ന് കടലിൽ കുടുങ്ങിയ 5 പേരെ തീരദേശ സംരക്ഷണ സേനയും ഫിഷറീസ് വകുപ്പും ചേർന്ന് രക്ഷപ്പെടുത്തി.

ബുധനാഴ്ച രാത്രി 7 മണിയോടെയാണ് സഞ്ചരിച്ചിരുന്ന ബോട്ട് തകർന്ന് ഇവർ കടലിൽ കുടുങ്ങിയത്. തകർന്ന ബോട്ടിൽ പിടിച്ച് കിടന്ന ഇവരെ കാസർകോട്ട് നിന്ന് തീരദേശ ദേശ സംരക്ഷണ സേനയുടെ ബോട്ട് എത്തിയാണ് രക്ഷപ്പെടുത്തിയത്. കരയിൽ നിന്നും 6 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം.

ഇവരുമായി തിരിച്ചുവരുന്നതിനിടയിൽ ബോട്ട് യന്ത്രത്തകരാർ നേരിട്ടു വെങ്കിലും പരിഹരിച്ച് അർധരാത്രിയോടെ കാസർകോട്ടെത്തി.

പൂന്തുറ സ്വദേശികളായ മത്സ്യത്തൊഴിലാളികൾക്ക് പരിക്കില്ല. വിശ്രമത്തിന് ശേഷം നാട്ടിലേക്ക് മടങ്ങും.

സാഹസികമായി രക്ഷാ പ്രവർത്തനം നടത്തിയ തീരദേശ സംരക്ഷണ സേനയെയും ഫിഷറീസ് ഉദ്യോഗസ്ഥരെയും ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അഭിനന്ദിച്ചു.