എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ഉയോഗിക്കുന്നു ; കേരളം വിട്ടപ്പോൾ നിലപാട് മാറ്റി രാഹുല്‍ ഗാന്ധി

0
88

കേന്ദ്ര ഏജസികള്‍ക്കെതിരെ രാഹുല്‍ ഗാന്ധി. ഇഡി, ആദായ നികുതി വകുപ്പ്, സിബിഐ എന്നിവരെ ഉപയോഗിച്ച് എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്ന് രാഹുല്‍ വിമര്‍ശിച്ചു. കേരളത്തില്‍ എത്തിയപ്പോള്‍ രാഹുല്‍ കേന്ദ്ര ഏജസികളെ അനുകൂലിച്ചായിരുന്നു നിലപാട് സ്വീകരിച്ചത്. ഇതോടെ മറനീക്കി പുറത്തുവരുന്നത് രാഹുലിന്റെയും കോണ്ഗ്രസിന്റെയും ഇരട്ടത്താപ്പ് കൂടിയാണ്.

കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര ഏജസികളുടെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതിനിടയിലാണ് കേന്ദ്ര ഏജന്‌സികള്‍ക്കെതിരെ രാഹുല്‍ഗാന്ധി തന്നെ രംഗത്തു വന്നിരിക്കുന്നത്. രാജ്യത്ത് നടക്കുന്ന കേന്ദ്ര ഏജന്‍സികളുടെ റെയ്ഡുകളെ വിമര്‍ശിച്ചുകൊണ്ടാണ് രാഹുലിന്റെ ട്വീറ്റ്. കര്‍ഷക സമരത്തെ അനുകൂലിക്കുന്ന ആളുകളെ സര്‍ക്കാര്‍ ലക്ഷ്യമിടുകയാണ്.

ഇഡി, ആദായ നികുതി വകുപ്പ്, സിബിഐ എന്നിവരെ ഉപയോഗിച്ച് എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ആണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്ന് രാഹുല്‍ പറഞ്ഞു. മുബൈയില്‍ ആദായ നികുതി വകുപ്പ് 2 ദിവസമായി തുടരുന്ന പരിശോധനകള്‍ ഇത്തരത്തില്‍ കാണണമെന്നും രാഹുല്‍ വ്യക്തമാക്കി. സമരത്തെ അനുകൂലിച്ച സിനിമ താരങ്ങള്‍, കര്‍ഷക നേതാക്കള്‍ എന്നിവരുടെ വീടുകള്‍,സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന പരിശോധനകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

അതേസമയം കേരളത്തില്‍ സന്ദര്‍ശനത്തിനെതിയപ്പോള്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് വേഗം പോര എന്ന നില്‍പാടായിരുന്നു രാഹുല്‍ ഗാന്ധിയുടേത്. ഒരേ സമയം കേന്ദ്ര ഏജസികളെ അനുകൂലിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന രാഹുല്‍ഗാന്ധിയുടെ ഇരട്ടത്താപ്പ് കൂടിയാണ് ഇതിലൂടെ വ്യക്തമാകുന്നത്.