തെരഞ്ഞെടുപ്പ് കമ്മറ്റിയില്‍ നിന്നും ശോഭാ സുരേന്ദ്രന്‍ പുറത്ത് ; ബിജെപിയില്‍ പ്രതിഷേധം

0
80

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മറ്റിയില്‍ ശോഭാ സുരേന്ദ്രനെ ഉള്‍പ്പെടുത്താത്തതില്‍ ബിജെപിയില്‍ പ്രതിഷേധം രൂക്ഷം. കെ സുരേന്ദ്രന്‍ അധ്യക്ഷനായതിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കുകയും ചെയ്ത നേതാവാണ് ശോഭാ സുരേന്ദ്രന്‍.

സംസ്ഥാന നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനിന്നതിന് പിന്നാലെ കേന്ദ്ര നേതൃത്വം ഉള്‍പ്പെടെ വിഷയം ചര്‍ച്ച ചെയ്തിട്ടും പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നതാണ് പുതിയ തീരുമാനത്തില്‍ നിന്നും വ്യക്തമാകുന്നത്.

ശോഭാ സുരേന്ദ്രന് പകരം മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷനെയാണ് തെരഞ്ഞെടുപ്പ് സമിതിയില്‍ ഉള്‍പ്പെടുത്തിയത്.അടുത്തിടെ പാര്‍ട്ടിയില്‍ ചേര്‍ന്ന ഇ ശ്രീധരന്‍ ഉള്‍പ്പെടെ അംഗങ്ങളായ കമ്മിറ്റിയില്‍ നിന്നുമാണ് ശോഭാ സുരേന്ദ്രന്‍ ഒഴിവാക്കപ്പെട്ടത്.

അതേസമയം തെരഞ്ഞെടുപ്പ് കമ്മിറ്റിയുമായി ബന്ധപ്പെട്ട തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേതാണെന്നാണ് കെ സുരേന്ദ്രന്റെ പ്രതികരണം.