Friday
9 January 2026
30.8 C
Kerala
HomeIndiaപെട്രോൾ പമ്പുകളിൽ നിന്ന് മോദി ഹോർഡിംഗുകൾ നീക്കണം: ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ

പെട്രോൾ പമ്പുകളിൽ നിന്ന് മോദി ഹോർഡിംഗുകൾ നീക്കണം: ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ

പെട്രോൾ പമ്പുകളിൽ സ്ഥാപിച്ചിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹോർഡിംഗുകൾ ഉടൻ നീക്കം ചെയ്യണമെന്ന് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ. 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന്പ ശ്ചിമ ബംഗാളിലെ പമ്പുകൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

പമ്പുകളിൽ മോദിയുടെ ഹോർഡിംഗുകൾ ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർ പറഞ്ഞു.പമ്പുകളിൽ ഇത്തരം ഹോർഡിംഗുകൾ സ്ഥാപിക്കുന്നത് ചട്ടലംഘനമാനെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചിരുന്നു.

ഹോർഡിംഗുകൾ നീക്കം ചെയ്യണമെന്ന് തൃണമൂൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശം. സംസ്ഥാനത്ത് ഫെബ്രുവരി 26ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നിരിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments