ആര്‍എസ്എസിനു മുന്നില്‍ കേരളം കീഴടങ്ങില്ല

0
78

സംസ്ഥാനത്ത് വികസനം ഉറപ്പാക്കിയ കിഫ്ബിയെ തകര്‍ക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള ആര്‍എസ്എസ് നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. കീഴടങ്ങില്ല കേരളം എന്ന സമൂഹമാധ്യമങ്ങളിലെ പ്രൊഫൈല്‍ പിക്ച്ചര്‍ ക്യാമ്പയിന്‍ മലയാളികളാകെ ഏറ്റെടുത്തിരിക്കുന്നു.

തെരഞ്ഞെടപ്പ് അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ പെരുമാറ്റച്ചട്ടം കാറ്റില്‍പറത്തി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ഇല്ലാത്ത അധികാരം ഉപയോഗിച്ച് കിഫ്ബി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും പീഢിപ്പിച്ചും വാര്‍ത്ത സൃഷ്ടിക്കാനുള്ള ശ്രമത്തിനെതിരെ കേരളം ഒറ്റക്കെട്ടായി ഈ പ്രതിഷേധത്തിലൂടെ പ്രതികരിക്കുകയാണ്.

കേന്ദ്രമന്ത്രിതന്നെ നേരിട്ടിറങ്ങി കിഫ്ബിയെ തകര്‍ക്കാനുള്ള ശ്രമം നടത്തുകയാണ്. ഇതിനെതിരെ മുഖ്യമന്ത്രി കഴിഞ്ഞദിവസം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ നേരിടാന്‍ തന്നെയാണ് തീരുമാനമെന്ന് ധനമന്ത്രി തോമസ് ഐസക്കും വ്യക്തമാക്കിയിരുന്നു.

കേരളത്തിലെ സ്കൂളുകള്‍, ആശുപത്രികള്‍, റോഡുകള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളെല്ലാം മുമ്പെങ്ങുമില്ലാത്തവിധം വലിയതോതില്‍ വികസിച്ചത് അട്ടിമറിക്കുക എന്നതാണ് ആര്‍എസ്എസ്സിന്‍റെ ലക്ഷ്യം. അതേ തിരക്കഥയ്ക്ക് ഒപ്പമാണ് കോണ്‍ഗ്രസും നീങ്ങുന്നത്. അതുകൊണ്ടു തന്നെ വികസനം അട്ടിമറിച്ച് കേരളത്തെ പിന്നോട്ടിക്കാനുള്ള കേന്ദ്ര ഏജന്‍സികളുടെ നീക്കത്തിനെതിരെ കേരളം കീഴടങ്ങില്ല എന്ന സന്ദേശം നാടാകെ ഏറ്റെടുത്തു കഴിഞ്ഞു.