ഇ ശ്രീധരനെ പറ്റിച്ചോ? മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് വി മുരളീധരന്റെ തിരുത്ത്

0
97

മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണെന്ന് ഇ ശ്രീധരനെ ബിജെപി പറഞ്ഞു പറ്റിച്ചോ. രാവിലെ സുരേന്ദ്രനും തൊട്ടുപിന്നാലെ വി മുരളീധരനും ഇ ശ്രീധരനാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ വൈകുന്നേരം വി മുരളീധരൻ തന്നെ ഇത് തിരുത്തി. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടിലെന്നാണ് വി മുരളീധരൻ വൈകുന്നേരം പ്രതികരിച്ചത്. “മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് താൻ ആദ്യം പ്രതികരിച്ചത് എന്നാൽ പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കിയിരിക്കുകയാണ്”.

ബിജെപിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് കടുത്ത ആശയക്കുഴപ്പം നിലനിൽക്കുന്നു എന്നാണ് സൂചന. ഇ ശ്രീധരനെതിരെ ബിജെപിയിലെ ഒരു വിഭാ​ഗം രം​ഗത്തിറങ്ങുന്നുവെന്നാണ് മുരളീധരന്റെ മലക്കംമറച്ചിലിലൂടെ വ്യക്തമാകുന്നത്. മുരളീധരൻ ഉൾപ്പെടുന്ന വിഭാ​ഗത്തിന് തന്നെ ഇ ശ്രീധരനോട് അതൃപ്തിയുണ്ട് എന്നാണ് സുചന. ഇതിന്റെ ഭാ​ഗമായാണ് പഴയ തീരുമാനത്തിൽ നിന്ന് ഇവർ പുറകോട്ട് പോകുന്നത്. രാവിലെ വിജയ് യാത്രക്കിടയിലാണ് ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കെ സുരേന്ദ്രൻ ആവേശപൂർവം പ്രഖ്യാപിച്ചത്.