‘ഉറപ്പാണ് എല്‍ഡിഎഫ്’ നാടും നഗരവും നിറഞ്ഞ് ഇടതുപക്ഷത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ വാക്യം

0
60

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് നിമിഷങ്ങള്‍ക്കകം തെരഞ്ഞെടുപ്പ് പ്രചരണ വാക്യം പ്രഖ്യാപിച്ച് ഇടതുപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഒരുപടി മുന്നെ നടന്നിരുന്നു.

ഏറെ അര്‍ഥ തലങ്ങളുള്ള ഒപ്പം സാധാരണക്കാരനോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന പ്രചാരണ വാക്യം സോഷ്യല്‍ മീഡിയയും നാടും നഗരവും വളരെ വേഗം ഏറ്റെടുത്തു. വ‍ഴിയോരങ്ങളിലെല്ലാം പ്രചാരണ വാക്യത്തിന്‍റെ സത്ത ഉള്‍ക്കൊള്ളുന്ന ഫ്ലക്സുകളും ബാനറുകളും നിറഞ്ഞു.

ഏത് പ്രതിസന്ധിയുടെ ഘട്ടത്തിലും ഒപ്പമുണ്ടാവുമെന്ന ഒരു ഭരണകൂടത്തിന്‍റെ ഉറപ്പാണ് ഈ പ്രചാരണ വാക്യമെന്ന് നാട് അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ഉറക്കെ പറഞ്ഞു. ജനം നെഞ്ചേറ്റിയ ഈ പ്രചാരണ വാക്യത്തെ ഓട്ടോയില്‍ പതിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ഇടത് സര്‍ക്കാറിന്‍റെ തുടര്‍ ഭരണത്തിനും തങ്ങള്‍ക്ക് ചെയ്യാന്‍ ക‍ഴിയുന്നത് ചെയ്യുകയാണ് സര്‍ക്കാറിന്‍റെ കരുതല്‍ അനുഭവിച്ചറിഞ്ഞ ഓട്ടോറിക്ഷ തൊ‍ഴിലാളികള്‍.

സമാനതകളില്ലാത്ത ദുരിതകാലത്ത് നമ്മളെ ചേര്‍ത്ത് നിര്‍ത്തിയ ഒരു ഭരണത്തോടും ഭരണാധികാരിയോടുമുള്ള നമ്മുടെ കടമയാണ് ഇതെന്നാണ് ഓട്ടോ തൊ‍ഴിലാ‍ളികളുടെ പക്ഷം. കൊച്ചിയില്‍ നൂറോളം ഓട്ടോ തൊ‍ഴിലാളികളാണ് ഈ വ്യത്യസ്ത പ്രചാരണത്തിന്‍റെ ഭാഗമായിരിക്കുന്നത്.

 

See also: