ടെറസില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവ് പിടിയിൽ

0
72

ടെറസില്‍ കഞ്ചാവ് വളർത്തിയതിന് യുവാവിനെ അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര കൊടങ്ങാവിള സ്വദേശി നന്ദുവാണ് അറസ്റ്റിലായത്. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

പിടിയിലായ നന്ദുവിന്റെ ചില സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. റേഞ്ച് ഇൻസ്പെക്ടർ സച്ചിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസർ ജയ ശേഖർ, ഷാജു, സനൽകുമാർ, പ്രേമചന്ദ്രൻ നായർ, സിവിൽ എക്സൈസ് ഓഫിസർ നൂജു ഡ്രൈവർ സുരേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.