കോൺഗ്രസ് ബിജെപിയുടെ ഐശ്വര്യം , തോറ്റാൽ പ്രവർത്തകർ ബിജെപിയിൽ പോകുമെന്ന്‌ കെ സുധാകരൻ

0
77

കോൺഗ്രസ് ബിജെപിയുടെ ഐശ്വര്യമെന്ന് വ്യക്തമാക്കുന്ന പുതിയ പ്രസ്താവന നടത്തി കെ സുധാകരൻ. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റാൽ പ്രവർത്തകർ ഒന്നടങ്കം ബിജെപിയിലേക്ക് പോകുമെന്ന്‌ കെ സുധാകരൻ വ്യക്തമാക്കി.

കോൺഗ്രസിന് ഇത്തവണ നിർണായക പോരാട്ടമാണെന്നും തോറ്റാൽ പ്രവർത്തകർ ബിജെപിയിലേക്ക് പോകാൻ സാധ്യതയുണ്ടെന്നും രാഹുൽ ഗാന്ധിയും കഴിഞ്ഞ ദിവസം ഇതുതന്നെയാണ്‌ പറഞ്ഞത്‌. അത്‌ സ്വാഭാവികമാണ്‌. അഖിലേന്ത്യ തലത്തിൽ ബിജെപി വളരാൻ കാരണവും, ബിജെപിയിലേക്ക്‌ പോയതിൽ ഏറെയും കോൺഗ്രസുകാരാണെന്നും സുധാകരൻ പറഞ്ഞു.

കേരളത്തിലെ കോൺഗ്രസ്‌ പ്രവർത്തകരുടെ രാഷ്‌ട്രീയ എതിരാളി സിപിഎമ്മാണ്‌. ബിജെപി ശത്രുവല്ല. അത്‌ ഓരോ കോൺഗ്രസുകാരന്റെയും ഉള്ളിലുള്ള കാര്യമാണ്‌. സർക്കാർ നൽകുന്ന കിറ്റ്‌ കേന്ദ്രം നൽകുന്നതാണെന്ന ബിജെപി പ്രചരണവും സുധാകരൻ ആവർത്തിച്ചു. തമിഴ്‌നാട്ടിൽ നിന്ന്‌ സഞ്ചി വാങ്ങി കേരളത്തിൽ കിറ്റ്‌ കൊടുക്കുകയാണെന്ന്‌ ബിജെപിയും പ്രചരിപ്പിക്കുന്നുണ്ട്‌.

ദുരിതാശ്വാസ ഫണ്ടിൽ നിന്നുള്ളതാണെന്ന വസ്‌തുത മറച്ചുവച്ചാണ്‌ ബിജെപിയുടെയും സുധാകരന്റെയും വ്യാജപ്രചരണം. കേരളത്തിലെ കോൺഗ്രസുകാരെയും ബിജെപിക്ക്‌ വിലക്കെടുക്കാവുന്നതേ ഉള്ളുവെന്ന്‌ തുറന്നു സമ്മതിക്കുകയായിരുന്നു ലോക്‌സഭാംഗം കൂടിയായ സുധാകരൻ.

തന്റെ അധ്യക്ഷ സ്ഥാനം സംബന്ധിച്ച് യാതൊരുവിധ ചർച്ചയും നടന്നിട്ടില്ല. എഐസിസി സെക്രട്ടറി താരിഖ് അൻവർ ഉൾപ്പെടെ തന്നോട് സംസാരിച്ചുവെന്നും സുധാകരൻ പറഞ്ഞു. പ്രസിഡന്റായാൽ ബൂത്ത് തലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്തും. മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കാൻ തയാറായാൽ കണ്ണൂരിൽ വിജയിപ്പിക്കും. അദ്ദേഹത്തിന്റെ പ്രചാരണത്തിന് നേതൃത്വം നൽകും. മുല്ലപ്പള്ളിയുടെ മനസ് താൻ നോവിക്കില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി .