Wednesday
17 December 2025
26.8 C
Kerala
HomeIndia‘ഹിന്ദു ഇക്കോസിസ്റ്റം’ എന്ന വർഗീയ ഗ്രൂപ്പിലേക്ക് മെമ്പർഷിപ്പ് ക്യാമ്പയിനുമായി ബി.ജെ.പി നേതാവ് കപിൽ മിശ്ര

‘ഹിന്ദു ഇക്കോസിസ്റ്റം’ എന്ന വർഗീയ ഗ്രൂപ്പിലേക്ക് മെമ്പർഷിപ്പ് ക്യാമ്പയിനുമായി ബി.ജെ.പി നേതാവ് കപിൽ മിശ്ര

‘ഹിന്ദു ഇക്കോസിസ്റ്റം’ എന്ന വർഗീയ ഗ്രൂപ്പിലേക്ക് മെമ്പർഷിപ്പ് ക്യാമ്പയിനുമായി ബി.ജെ.പി നേതാവ് കപിൽ മിശ്ര.ടെലഗ്രാമിൽ വിവാദമായ ‘ഹിന്ദു ഇക്കോസിസ്റ്റം’ എന്ന വർഗീയ ഗ്രൂപ്പിലൂടെ കപിൽ മിശ്രയ്‌ക്കെതിരെ നിരവധി പരാതികൾ സമർപ്പിക്കപ്പെട്ടതിന് പിന്നാലെയാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചത്.

ഇസ്ലാം, ക്രിസ്ത്യൻ, ചൈനാ വിഷയങ്ങളിൽ ‘ഇസ്ലാം വാർത്തകൾ’, ‘നിരുത്തരവാദ ചൈന’, ‘ചർച്ച് സംസാരിക്കുന്നു” എന്നീ പേരുകളിൽ കപിൽ മിശ്രയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പുകളിൽ ടൂൾ കിറ്റ് പങ്കുവെയ്ക്കുമെന്നും ദേശീയ ഓൺലൈൻ മാധ്യമങ്ങൾ വ്യക്തമാക്കിയിരുന്നു.

ഗ്രൂപ്പിൽ അംഗമാകാൻ അപേക്ഷ ഫോം ഉണ്ട്. പേര്, മൊബൈൽ ഫോൺ നമ്പർ, സംസ്ഥാനം, താമസിക്കുന്ന രാജ്യം എന്നിവ ചേർക്കണം. ഹിന്ദു ഇക്കോ സിസ്റ്റത്തിലെ മുന്നണി പോരാളിയാകാൻ താൽപര്യമുണ്ടെങ്കിൽ ഇഷ്ട മേഖല ഏതാണെന്ന് വ്യക്തമാക്കണം.

ഗോരക്ഷ, ഗോസേവ, ലവ് ജിഹാദിനെതിരായ പോരാട്ടം, ഘർ വാപസി, ഹലാൽ, മന്ദിർ നിർമൽ, ഹിന്ദു ഏകത, സേവ തുടങ്ങിയവവ ഓപ്ഷനായി ചേർത്തിട്ടുണ്ട്. സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കരാട്ട് ഉൾപ്പെടെയുള്ളവർ കപിൽ മിശ്രയ്ക്കെതിരെ പരാതി നൽകിയിട്ടുണ്ട്.

 

RELATED ARTICLES

Most Popular

Recent Comments