പാക് അനുകൂല പോസ്റ്റ് ഫേസ്ബുക്കിൽ ഷെയർ ചെയ്ത യുവാവ് പിടിയിൽ

0
76

പാക് അനുകൂല ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തയാൾ പൊലീസ് കസ്റ്റഡിയിൽ. കാശ്മീർ കുപ്വാര സ്വദേശി ഷായെയാണ് ആലപ്പുഴ മുഹമ്മ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേന്ദ്ര ഇന്റലിജൻസ് നിർദേശ പ്രകാരമാണ് പൊലീസ് നടപടി.

മുഹമ്മയിലെ ഒരു റിസോർട്ടിൽ സെക്യൂരിറ്റി ജീവനക്കാരനാണ് പിടിയിലായ ഷാ. കേന്ദ്ര ഇന്റലിജൻസിന്റെ നിർദേശപ്രകാരമാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഫേസ്ബുക്കിലും മറ്റും ഇയാൾ പ്രചരിപ്പിക്കുന്ന സന്ദേശങ്ങളും പോസ്റ്റുകളും പാകിസ്താനെ അനുകൂലിച്ചുള്ളതാണ്.

എന്നാൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷമാകും തുടർ നടപടികൾ.