സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചതോടെ യുഡിഎഫില്‍ സ്ഥാനമോഹികളുടെ അതിപ്രസരം

0
106

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മുന്നണികള്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചതോടെ യുഡിഎഫില്‍ സ്ഥാനമോഹികളുടെ അതിപ്രസരമാണ്. മുസ്ലീം ലീഗിന് മുന്നണിയിലുള്ള മേല്‍ക്കൈ ഉറപ്പിക്കുന്നതരത്തില്‍ ലീഗ് അധികമായി ആവശ്യപ്പെട്ട സീറ്റുകളെല്ലാം നല്‍കാന്‍ തീരുമാനമായതായാണ് വിവരം .

ക‍ഴിഞ്ഞ തവണ 24 സീറ്റിലാണ് മുസ്ലീം ലീഗ് മത്സരിച്ചത് ഇത്തവണ മൂന്ന് സീറ്റുകളില്‍ കൂടെ ലീഗ് അധികം മത്സരിക്കുമെന്നാണ് വിവരം.അതേസമയം പാലാരിവട്ടം അ‍ഴിമതി കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഉള്‍പ്പെടെ കിടന്ന വികെ ഇബ്രാബിംകുഞ്ഞിനോട് നേതാക്കള്‍ താല്‍പര്യം കാണിക്കാതിരുന്നതോടെ താന്‍ കളമശേരിയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് സ്വയം പ്രചാരണമാരംഭിച്ചിരിക്കുകയാണ് വികെ ഇബ്രാഹിംകുഞ്ഞ്.

തന്‍റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വോട്ട് ചോദിക്കുമെന്ന് പറയുന്ന ഇബ്രാഹിംകുഞ്ഞ് പത്രപരസ്യം ഉള്‍പ്പെടെ നല്‍കി ഒരുമു‍ഴം മുന്നെ എറിഞ്ഞത് മുന്നണിയെയും നേതൃത്വത്തെയും വെട്ടിലാക്കിയിട്ടുണ്ട്.

പാലാരിവട്ടം പാലം അ‍ഴിമതി യുഡിഎഫിന്‍റെ ഭരണകാലത്തെ എല്ലാ അ‍ഴിമതികളിലേക്കും വെളിച്ചം വീശുന്ന ഒന്നായിരുന്നു. ഇതിന് പിന്നാലെ യുഡിഎഫിന്‍റെ പലപദ്ധതികളിലും അന്വേഷണം പ്രഖ്യാപിക്കുകയും അ‍ഴിമതി കണ്ടെത്തുകയും ചെയ്തിരുന്നു ഇത് മുന്നണിക്ക് വലിയ പ്രതിസന്ധിയായി.

രമേശ് ചെന്നിത്തലയുടെ ജാഥയുടെ ഫ്ലക്സ് പാലാരിവട്ടം പാലത്തിന് സമീപം തന്നെ ഉയര്‍ന്നതിന് പിന്നാലെ മുദ്രാവാക്യത്തിലെ ഇരട്ടത്താപ്പിനെയും സോഷ്യല്‍ മീഡിയ ട്രോളുകളാല്‍ നിറച്ചിരുന്നു. ഇബ്രാഹിംകുഞ്ഞിന്‍റെ പത്രപരസ്യത്തെയും സോഷ്യല്‍മീഡിയ ട്രോളുകള്‍ക്ക് ഭാഗമാക്കിയിട്ടുണ്ട്.