മുസ്ലീം സ്ത്രീകളെ മത്സരിപ്പിച്ചാല്‍ ലീഗ് പ്രത്യാഘാതം നേരിടേണ്ടിവരും; സുന്നി നേതാവ് സമദ് പൂക്കോട്ടൂര്‍

0
81

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം സ്ത്രീകളെ മത്സരരംഗത്തിറക്കുന്നതിനെതിരെ പ്രതിഷേധവുമായി സുന്നി നേതാവ് സമദ് പൂക്കോട്ടൂര്‍. മുസ്ലീം ലീഗ് സ്ത്രീകളെ മത്സരരംഗത്ത് ഇറക്കിയാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും സ്ത്രീകള്‍ കുടുംബ ഭരണത്തിന്റെ ഭാരമുള്ളവരാണെന്നും സമദ് പൂക്കോട്ടൂര്‍.

അത്യാവശ്യമാണെങ്കില്‍ സംവരണ സീറ്റുകളില്‍ സ്ത്രീകളെ മത്സരിപ്പിക്കാം എന്നും സമദ് പൂക്കോട്ടൂര്‍ പറയുന്നു. സുന്നിയുടെ പ്രതികരണത്തെ ലീഗ് ഏത് രീതിയില്‍ കാണും എന്നതാണ് ഇനി അറിയേണ്ടത്‌.