“താങ്ങും ബലവും ശക്തിയും സ്ഥൈര്യവും നിശ്ചയദാര്‍ഢ്യവും ചങ്കൂറ്റവും സര്‍ക്കാരില്‍ കണ്ട ജനതയുടെ ആത്മവിശ്വാസമാണ് എല്‍ഡിഎഫ്” ; തോമസ് ഐസക്ക്

0
89

താങ്ങും ബലവും ശക്തിയും സ്ഥൈര്യവും നിശ്ചയദാര്‍ഢ്യവും ചങ്കൂറ്റവും സര്‍ക്കാരില്‍ കണ്ട ജനതയുടെ ആത്മവിശ്വാസമാണ് എല്‍ഡിഎഫ് എന്ന് ധനന്ത്രി തോമസ് ഐസക്ക്. ഉറപ്പാണ് എല്‍ഡിഎഫ് എന്ന മുദ്രാവാക്യം ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞുവെന്നും നാടിന്റെ ആത്മവിശ്വാസമായി ആ വാക്കുകള്‍ മലയാളിയുടെ ഹൃദയത്തില്‍ പടരുകയാണെന്നും തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു.

ഏറ്റവും പാവപ്പെട്ടവരുടെയും മിണ്ടാപ്രാണികളുടെയും വരെ ജീവിതത്തിലേയ്ക്ക് കരുതലിന്റെ കരങ്ങള്‍ നീണ്ടുവന്നു. പാവങ്ങളുടെ ജീവിതത്തെ ആ കരങ്ങള്‍ താങ്ങി നിര്‍ത്തി.

ഉറപ്പിന്റെ കരുത്ത് സമൂഹം തൊട്ടറിഞ്ഞു. വിവിധ വിഭാഗം ജനങ്ങളോട് സംവദിച്ചാണ് പ്രകടനപത്രിക തയ്യാറാക്കിയത്. ജനങ്ങള്‍ മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ തന്നെയാണ് നടപ്പായതെന്നും തോമസ് ഐസക്ക് പറഞ്ഞു.