യു ഡി എഫ് അധികാരത്തിൽ വന്നാൽ ഉറപ്പുള്ള കാര്യങ്ങൾ ഇതാണ്

0
69

ഉറപ്പാണ് എൽ ഡി എഫ് എന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം പുറത്ത് വന്നതിനു പിന്നാലെ യു ഡി എഫും ബിജെപിയും പ്രതിരോധത്തിലായി. എൽ ഡി എഫ് സർക്കാർ നടത്തിയ വികസനപ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് ജനങ്ങൾക്ക് ഉറപ്പ് നൽകുന്ന അത് നടപ്പിലാക്കുന്ന സർക്കാർ തുടരണം എന്ന തരത്തിൽ എൽ ഡി എഫ് മുദ്രാവാക്യം മുന്നോട്ടു വെച്ചത്. യു ഡി എഫ് സർക്കാർ അതികാരത്തിൽ വന്നാൽ ഉറപ്പുള്ള കാര്യങ്ങൾ എന്തൊക്കെ എന്ന സോഷ്യൽ മീഡിയ ചർച്ചയിൽ ഉയർന്നു വന്ന പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്. യു ഡി എഫിന്റെ ഇക്കാലയളവിലെ പ്രവർത്തനം വിലയിരുത്തിയാണ് ഈ കാര്യങ്ങൾ സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്. യു ഡി എഫ് അധികാരത്തിൽ വന്നാൽ ഉറപ്പുള്ള കാര്യങ്ങൾ.

1. ദേശീയ പാത വികസനം അടുത്ത 5 കൊല്ലത്തിനകം നടക്കും എന്നത് പോയിട്ട് തുടങ്ങുക പോലുമില്ല എന്നത് ഉറപ്പാണ്.

2. ഈ നന്നാക്കിയ സ്കൂളുകളെ ഒക്കെ ഇല്ലാതാക്കും എന്നാണ് മാത്രമല്ല പാഠപുസ്തകം സമയത്ത് കൊടുക്കാതെ, പരീക്ഷകൾ കൃത്യമായി
നടത്താതെ പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കും എന്നതും ഉറപ്പാണ്.

3 . പാവങ്ങൾക്ക് വീട് ലഭിക്കുന്ന ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന് ഉറപ്പാണ്

4. കേരളത്തിൽ പ്രഖ്യാപിച്ച വ്യവസായ ഇടനാഴികൾ നടപ്പിലാക്കില്ല എന്നുറപ്പാണ്.

5. സാമൂഹിക ക്ഷേമ പെൻഷൻ മുടങ്ങി കുടിശ്ശിക ആകും എന്നുറപ്പാണ്.

6. 30000 ൽ പരം KSRTC ജീവനക്കാർക്കും അത്ര തന്നെ പെൻഷൻകാർക്കും മാസാമാസം ശമ്പളം കിട്ടില്ല എന്നുറപ്പാണ്.

7. നമ്മുടെ നാട്ടിലെ പൊതുമേഖല സ്ഥാപനങ്ങൾ കടത്തിലാക്കി കുത്തുപാളയെടുപ്പിക്കും എന്നുറപ്പാണ്.

8. K-RAIL ഉം K – ഫോണും കേരള ബാങ്കും പിരിച്ചു വിടുമെന്നുറപ്പാണ്.

9. കശുവണ്ടി തൊഴിലാളിക്കും കയർ തൊഴിലാളിക്കും നെയ്ത്തുതൊഴിലാളിക്കും ജോലി നഷ്ടപ്പെടുമെന്നുള്ളത് ഉറപ്പാണ്.

10. മാവേലി സ്റ്റോറുകളിൽ അവരുടെ മുൻ ഭരണകാലത്തുണ്ടായിരുന്നത് പോലെ ഒഴിഞ്ഞ റാക്കുകൾ കാണും എന്നുറപ്പാണ്.

11. പാവപ്പെട്ടവന്റെ ആശുപത്രികളിൽ മരുന്നും സൗകര്യങ്ങളും ഉണ്ടാവില്ല എന്ന് മാത്രമല്ല നിലവിലെ ആധുനിക സർക്കാർ ആശുപത്രികൾ വരെ

പാതി വഴിക്ക് UDF സംവിധാനത്തെ ബി ജെ പി വിലയ്ക്ക് വാങ്ങുമെന്നും ഉറപ്പാണ്.