കോൺഗ്രസ് നേതാക്കൾക്കിടയിൽ പോര്: കോന്നിയിൽ അടൂർ പ്രകാശിനും റോബിൻ പീറ്ററിനുമെതിരെ പോസ്റ്ററുകൾ

0
69

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും കോൺഗ്രസിൽ പോസ്റ്റർ യുദ്ധം ആരംഭിക്കുന്നു. കോന്നിയിൽ അടൂർ പ്രകാശിനും റോബിൻ പീറ്ററിനും എതിരെ പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. കോൺഗ്രസ് സംരക്ഷണ സമിതിയുടെ പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.

കോന്നിയിൽ റോബിൻ പീറ്ററിനെ മത്സരിപ്പിക്കരുതെന്നാണ് പോസ്റ്ററുകളിൽ പറയുന്നത്. റോബിൻ ആറ്റിങ്ങൽ എംപിയുടെ ബിനാമിയാണെന്നും പോസ്റ്ററുകളിൽ പറയുന്നു.

സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ആരംഭിക്കാൻ രാഹുൽഗാന്ധി എത്തുന്ന സാഹചര്യത്തിൽ കോന്നിയിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ പോര് രൂക്ഷമാകുന്നതായാണ് വിവരങ്ങൾ.

കോന്നിയിൽ റോബിൻ പീറ്റർ മത്സരിച്ചേക്കുമെന്ന് സൂചനകൾ പുറത്തുവന്നിരുന്നു. ഇതിനെതിരെയാണ് കോൺഗ്രസിലെ തന്നെ ഒരുവിഭാഗം നേതാക്കൾ രംഗത്ത് എത്തിയിരിക്കുന്നത്.

അടൂർ പ്രകാശിനെതിരെ നേരത്തെ തന്നെ കോൺഗ്രസിലെ ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു.കോന്നി തിരികെ പിടിക്കാനുള്ള ഊർജിത ശ്രമത്തിലാണ് യുഡിഎഫ്.