രാജ്യത്ത് പാചക വാതക വില വീണ്ടും വർധിപ്പിച്ചു

0
127

ഇന്ധന വില വർധനവിന് പിന്നാലെ ജനങ്ങൾക്ക് തിരിച്ചടിയായി രാജ്യത്ത് പാചക വാതക വില വീണ്ടും വർധിപ്പിച്ചു. സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചത്.

ഈ മാസം മൂന്നാം തവണയാണ് വില വർധന. ഇതോടെ ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിയ്ക്കുന്ന സിലിണ്ടറിന് കൊച്ചിയിൽ 826 രൂപയായി ഉയർന്നു.

കഴിഞ്ഞയാഴ്ച പാചക വാതക വില സിലിണ്ടറിന് 50 രൂപ കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും വില വർധിച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരും.