കേരളത്തിൽ തുടർ ഭരണമെന്ന്‌‌ ഐഎഎൻഎസ്‌ സർവേയും

0
73

കേരളത്തിൽ എൽഡിഎഫ്‌ തുടർ ഭരണം പ്രവചിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ്‌ സീവോട്ടറുമായി ചേർന്ന്‌ നടത്തിയ അഭിപ്രായസര്‍വെയും. എൽഡിഎഫിന്‌ 40.1 ശതമാനം വോട്ടും 87 സീറ്റും പ്രവചിക്കുന്നു. യുഡിഎഫ് വോട്ട് 32.6 ശതമാനമായി കുറയും. പരമാവധി 51 സീറ്റ്. 2016 നെ അപേക്ഷിച്ച്‌ 6.2 ശതമാനം വോട്ട്‌ കുറയും.

ബിജെപിക്ക്‌ 12.7 ശതമാനം വോട്ടും പരമാവധി ഒരു സീറ്റും‌ പ്രവചിക്കുന്നു‌. 8796 വോട്ടർമാരെ നേരിൽ കണ്ടാണ്‌ സർവേ നടത്തിയത്. 38.7 ശതമാനം പേരും പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരണമെന്ന്‌ അഭിപ്രായപ്പെട്ടു.

തമിഴ്‌നാട്ടിൽ 158 സീറ്റുകളോടെ ഇടതുപക്ഷം ഉൾപ്പെട്ട ഡിഎംകെ സഖ്യം അധികാരത്തിൽ വരുമെന്നാണ്‌ പ്രവചനം. എഐഡിഎംകെ സഖ്യം 62 സീറ്റിൽ ഒതുങ്ങും. ബംഗാളിൽ 155 സീറ്റോടെ തൃണമൂൽ ഭരണം നിലനിർത്തുമെന്നും ബിജെപി 100 സീറ്റും ഇടതുമതേതര സഖ്യം 35 സീറ്റും നേടുമെന്നാണ് പ്രവചനം.

അസമിൽ വോട്ടുനിലയിൽ എൻഡിഎയും ഇടതുപക്ഷം ഉൾപ്പെടുന്ന പ്രതിപക്ഷ മുന്നണിയും ഒപ്പത്തിനൊപ്പമാണ്‌. എന്നാൽ 72 സീറ്റും പ്രതിപക്ഷ മുന്നണിക്ക്‌‌ 47 സീറ്റുമാണ്‌ പ്രവചിക്കുന്നത്‌.ട്വന്റിഫോര്‍ ചാനല്‍ നടത്തിയ കേരളപോള്‍ട്രാക്കറിന്റെ രണ്ടാം​ഘട്ട സര്‍വേയും എല്‍ഡിഎഫ് മുന്നേറ്റം പ്രവചിച്ചു. 77 സീറ്റ് വരെ നേടും. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തുടരണമെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു.